Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഅഹ്​സയിൽ മരിച്ച...

അൽഅഹ്​സയിൽ മരിച്ച ദേവദാസിന്റെ മൃതദേഹം നാട്ടിൽ സംസ്​കരിച്ചു

text_fields
bookmark_border
അൽഅഹ്​സയിൽ മരിച്ച ദേവദാസിന്റെ മൃതദേഹം നാട്ടിൽ സംസ്​കരിച്ചു
cancel

അൽഅഹ്​സ: ഈ മാസം മൂന്നിന് അൽഅഹ്​സയിലെ സനാഇയയിൽ താമസസ്ഥലത്ത് ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദേവദാസി​െൻറ മൃതദേഹം നാട്ടിൽ സംസ്​കരിച്ചു. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം​ ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചയോടെ കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിച്ച് സംസ്​കാരിച്ചു. അമ്മ: ഭാരതി, ഭാര്യ: ലേഖ, മക്കൾ: ദൃശ്യ, ദേവനന്ദു. പിതാവ്​ ബാലകൃഷ്​ണൻ മൂന്ന് മാസം മുമ്പ് മരണപ്പെട്ടു. 24 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു ദേവദാസ്. കഴിഞ്ഞ 14 വർഷമായി അൽഅഹ്​സ സനാഇയയിലെ അൽ ഇബ്രാഹിം ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലാണ്​ ജോലി ചെയ്​തിരുന്നത്​. ദേവദാസ് സൗമ്യനും ത​െൻറ പ്രിയപ്പെട്ട തൊഴിലാളിയുമായിരുന്നുവെന്ന് തൊഴിലുടമ ഇബ്രാഹിം അൽ ഇബ്രാഹിം പറഞ്ഞു.

സാമൂഹികപ്രവർത്തകൻ കൂടിയായ ദേവദാസ് ഒ.ഐ.സി.സി അൽഅഹ്​സ സനാഇയ ഏരിയാ എക്സിക്യൂട്ടീവ് മെമ്പറായിരുന്നു​. അൽഹസ അമീർ സഈദ് ബിൻജലവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒ.ഐ.സി.സി കൺവീനർ കൊല്ലം നവാസി​െൻറ നേതൃത്വത്തിലാണ്​ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്​. വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്കൊപ്പം ഒ.ഐ.സി.സി ഭാരവാഹികളായ ഫൈസൽ വാച്ചാക്കൽ, നവാസ് കൊല്ലം, ശാഫി കുദിർ, നിസാം വടക്കേകോണം, റഫീഖ് സനാഇയ, മൊയ്തു അടാടി, ലിജു വർഗീസ്, അനീഷ് എന്നിവരും എത്തിയിരുന്നു​. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ്, അൽഅഹ്​സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി, ഹുഫൂഫ് ഒ.ഐ.സി.സി മുൻ പ്രസിഡൻറ്​ മന്മഥൻ ചവറ എന്നിവരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇടപെടൽ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al AhsacrematedSaudi Arabia
Next Story