Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
cancel

മക്ക: കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പാണ്ടിക്കാട് പന്തല്ലൂർ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് നേരത്തെ മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും അറഫ എമർജൻസി ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശേഷം മക്ക അൽ നൂർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം.പി ഹമീദ് ഹാജിയുടെ സഹോദരനാണ്. ഭാര്യ: റുഖിയ കച്ചക്കാരൻ (മുടിക്കോട്). മക്കൾ: മുഹമ്മദ്‌ ജസീൽ (ചെറുകോട് അക്ഷയ സ​െൻറർ), നൂർബാനു, സഫീദ, നവാഫ്. മരുമക്കൾ: കരിമുരിക്കൽ ശഹാന ഷെറിൻ (പുല്ലഞ്ചേരി), കുന്നുമ്മൽ റഫീഖ് (ആക്കപ്പറമ്പ്), പറമ്പൂർ നുസ്രുദ്ദീൻ (പട്ടിക്കാട്).

മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. നിയമ നടപടികൾ പൂർത്തിയാക്കാൻ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#covid​Covid 19
News Summary - malappuram native dies at mecca on covid
Next Story