‘ഡിഫ’ ഇഫ്താർ സംഗമവും യാത്രയപ്പും
text_fieldsദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് (ഡിഫ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പാരഗൺ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഇഫ്താർ സന്ദേശം നല്കി. പ്രവാസ പരിമിതികളെ ത്യാഗപൂർണമായ അവസരമാക്കി ജീവിതകർമങ്ങൾ നന്മയുള്ളതാക്കി നോമ്പിെൻറ യഥാർഥ ചൈതന്യം ഉൾകൊള്ളുമ്പോഴാണ് റമദാൻ ഏറെ അനുഗ്രഹീതമാവുന്നതെന്ന് സാജിദ് ആറാട്ടുപുഴ പറഞ്ഞു. ഡിഫ പ്രസിഡൻറ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു.
16 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അൽ-മുന ഇൻറര്‍നാഷനല്‍ സ്കൂൾ പ്രിൻസിപ്പൽ കെ.പി. മമ്മു മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികളായ മന്‍സൂര്‍ മങ്കട, നാസര്‍ വെള്ളിയത്ത് എന്നിവർ മമ്മു മാസ്റ്ററെ പൊന്നാടയണിയിച്ചു. മുജീബ് കളത്തില്‍ ഉപഹാരം സമ്മാനിച്ചു. ടി.പി. മുഹമ്മദ്, അബ്ദുല്‍ഖാദർ വാണിയമ്പലം, റഫീഖ് കൂട്ടിലങ്ങാടി, സകീര്‍ വള്ളക്കടവ്, ജൗഹര്‍ കുനിയില്‍, നസീബ് വാഴക്കാട്, ഫസല്‍ ജിഫ്രി, നൌഫല്‍ പരി, ആശി നെല്ലിക്കുന്ന്, ശമീർ കൊടിയത്തൂർ, തോമസ് തൈപറമ്പില്‍, ശരീഫ് മാണൂര്‍, മണി പത്തിരിപ്പാല, നൗശാദ് മുത്തേടം, ഇബ്രാഹിം മുല്ല്യാകുർശി തുടങ്ങിയവര്‍ സംബന്ധിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ ലിയാക്കത്ത് കരങ്ങാടന്‍, സഹീർ മജ്ദാൽ, മുജീബ് പാറമ്മൽ, ജാബിർ ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി സ്വാഗതവും ട്രഷറർ അഷ്റഫ് സോണി നന്ദിയും പറഞ്ഞു. ഡിഫക്ക് കീഴിലെ വിവിധ ക്ലബ്ബ് പ്രതിനിധികൾ സംഗമത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.