ഭിന്നശേഷി കുടുംബസംഗമത്തിന് കൈത്താങ്ങായി കേളി
text_fieldsറിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഫറൻറ്ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സഹോദരങ്ങളുടെയും രക്ഷാകർത്താക്കളുടെയും കുടുംബസംഗമം സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഡി.എ.ഡബ്ല്യു.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് മുന്നൂറോളം കുടുംബങ്ങൾ പങ്കെടുത്തു.സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേളി മുഖ്യ പങ്കു വഹിച്ചു. മാറ്റി നിർത്തപ്പെട്ടവരെ ചേർത്തു നിർത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഡി.എ.ഡബ്ല്യു.എഫിന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ ഉണ്ടാകുമെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.
കേളി കലാസാംസ്കാരിക വേദി തൃശൂർ ജില്ല കോഓഡിനേറ്റർ സുരേഷ് ചന്ദ്രൻ, കെ.സി. അഷറഫ്, കളത്തോട് മഹല്ല് കമ്മിറ്റിയംഗങ്ങളായ എൻ.എസ്. അഷറഫ്, സൈനുദ്ദീൻ മൗലവി, സംഘാടകസമിതി ജനറൽ കൺവീനർ സാജൻ പോൾ ട്രഷറർ കെ.ഡി. ജോഷി, പി.വി. ഗിരീഷ്, പ്രിയ മണികണ്ഠൻ ഡോ. സുരേഷ് എന്നിവർ സംസാരിച്ചു. കൺവീനർ കെ. ബാലചന്ദ്രൻ സ്വാഗതവും ഡി.എ.ഡബ്ല്യു.എഫ് ജില്ല ജോ. സെക്രട്ടറി സുധീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.