ജിദ്ദ നഗരത്തിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയം ഒരുങ്ങുന്നു
text_fieldsജിദ്ദ: ജിദ്ദ നഗരത്തിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയം ഒരുങ്ങുന്നു. ഡിജിറ്റൽ മ്യൂസിയങ്ങൾക്ക് രൂപകൽപന ചെയ്യുന്നതിൽ വിദഗ്ധരായ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് സംഘമായ 'ടീം ലാബു'മായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയമാണ് ഏറെ പുതുമകളോടുകൂടിയ മ്യൂസിയം ഒരുക്കാൻ പോകുന്നത്.
ടീം ലാബുമായുള്ള 10 വർഷത്തെ കരാറിെൻറ അടിസ്ഥാനത്തിലാണിത്. 2023ഒാടെ മ്യൂസിയം സ്ഥാപിക്കും. ആധുനിക സാേങ്കതിക വിദ്യകളും സോഫ്റ്റ്വെയറുകളും ഉപയോഗിച്ച് സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവം പകരുന്ന പുതുമകളേറെയുള്ള മ്യൂസിയങ്ങളും സംവേദനാത്മക പ്രദർശനങ്ങളും ഒരുക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടവരാണ് ടീം ലാബ്. ടോക്യോവിലും ഷാങ്ഹായിലും ടീം ലാബ് സ്ഥാപിച്ച രണ്ട് പ്രധാന മ്യൂസിയങ്ങൾ ആഗോളതലത്തിൽ അറിയപ്പെട്ടിട്ടുണ്ട്. ലോകാടിസ്ഥാനത്തിൽ പ്രത്യേക മ്യൂസിയങ്ങളിലെത്തുന്ന സന്ദർശകരുടെ കണക്ക് പരിശോധിക്കുേമ്പാൾ ഇൗ രണ്ട് മ്യൂസിയങ്ങൾക്കും ധാരാളം സന്ദർശകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുമ്പ് എവിടെയും അവതരിപ്പിച്ചിട്ടില്ലാത്ത പുതുമയാർന്ന പ്രത്യേക ഡിസൈനിലായിരിക്കും ജിദ്ദയിലെ ഡിജിറ്റൽ ആർട്ട് മ്യൂസിയം.
ഇതിനായി പ്രത്യേക സാേങ്കതിക വിദ്യകൾ രൂപകൽപന നടത്തും. ശാസ്ത്രവും കലയും സംയോജിപ്പിച്ചുള്ള സവിശേഷമായ യാത്ര കുട്ടികൾക്ക് മാത്രമായുള്ള വിഭാഗത്തിലുണ്ടാകും. ഏറ്റവും നൂതനവും അന്താരാഷ്ട്ര നിലവാരവുമുള്ള കലാപരമായ സംഭവങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഇങ്ങനെയൊരു മ്യൂസിയം സാംസ്കാരിക മന്ത്രാലയം ഒരുക്കുന്നത്. 2019 മാർച്ചിൽ മന്ത്രാലയത്തിെൻറ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച ആദ്യ സംരംഭങ്ങളിലൊന്നാണ് നൂതന സാേങ്കതിക വിദ്യയിലും പുതുമയാർന്ന ആർട്ടുകളോടും കൂടിയ പ്രത്യേക മ്യൂസിയങ്ങൾ സ്ഥാപിക്കുകയെന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.