ഡിജിറ്റൽ പഠനോപകരണ സഹായം: നവോദയ 50 ലക്ഷം രൂപ നൽകും
text_fieldsദമ്മാം: കേരള സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദമ്മാമിലെ നവോദയ കലാസാംസ്കാരിക വേദി പ്രവാസി സമൂഹത്തിനിടയിൽനിന്ന് സമാഹരിച്ച 50 ലക്ഷം രൂപ വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കൈമാറും.
.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങിലാണ് നാട്ടിലുള്ള നവോദയ ഭാരവാഹികൾ ഈ തുക മുഖ്യമന്ത്രിക്ക് കൈമാറുന്നത്. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക, ആശയവിനിമയത്തിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം ഗുണകരമാക്കുകയെന്ന സർക്കാറിെൻറ യജ്ഞത്തിന് പിന്തുണയായി നവോദയ സംഘടിപ്പിച്ച വാക്സിൻ ചലഞ്ച്, മധുരസംഗമം (പായസ ചലഞ്ച്) എന്നീ പരിപാടികളിലൂടെ സ്വരൂപിച്ച തുകയാണിത്.
മധുരസംഗമത്തിെൻറ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവോദയ പ്രവർത്തകർ സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ ലേബർ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും എത്തിയാണ് പായസവിതരണം നടത്തിയത്.നിർധനരായ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാനായി കേരളീയ സമൂഹത്തിെൻറ സഹായത്തോടൊപ്പം പ്രവാസി സംഘടകളുടെയും പ്രവാസി വ്യവസായികളുടെയും സഹായം കേരള സർക്കാർ അഭ്യർഥിച്ചിരുന്നു.
ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സംഘടന നേതാക്കളുടെ യോഗം വിളിച്ച് നടത്തിയ അഭ്യർഥനയുടെ ഭാഗമായാണ് നവോദയ വിവിധ പ്രവർത്തനങ്ങളിലൂടെ ഈ തുക കണ്ടെത്തിയത്.
ജാതി, മത, രാഷ്ട്രീയ, ദേശ ഭേദമന്യേ നിരവധി പ്രവാസികൾ ഈ കാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു.
സംസ്ഥാനങ്ങൾക്ക് നൽകാമെന്നേറ്റ സൗജന്യ കോവിഡ് വാക്സിൻ എന്ന വാഗ്ദാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങിയ സാഹചര്യത്തിൽ കേരളം എന്തായാലും എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിെന തുടർന്ന് കാമ്പയിനിലൂടെ 15 ലക്ഷത്തോളം രൂപ നവോദയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.