ഡിജിറ്റൽ പേയ്മെൻറ് : സാധനം തിരിച്ചുനൽകേണ്ടിവന്നാൽ കാർഡ് വഴി പണം തിരികെ ലഭിക്കും
text_fieldsജിദ്ദ: വ്യാപാര സ്ഥാപനങ്ങളിൽ വാങ്ങിയ സാധനം തിരിച്ചുനൽകേണ്ടിവന്നാൽ ബാങ്ക് കാർഡ് വഴി പണം തിരികെ ലഭിക്കുന്ന സംവിധാനം നടപ്പാക്കും.
റീെട്ടയിൽ മേഖലയിൽ മുഴുവൻ ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുേമ്പാൾ അതിെൻറ പണം എടിഎം കാർഡ് വഴിതന്നെ തിരികെ നൽകാൻ സംവിധാനം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സൗദി ബാങ്കുകളുടെ വക്താവ് ത്വൽഅത്ത് ഹാഫിസ് പറഞ്ഞു. പേയ്മെൻറ് കമ്പനി ഇതിനായുള്ള സംവിധാനം ഒരുക്കിവരുകയാണ്. ഇത് നടപ്പാകുന്നതോടെ സാധനങ്ങൾ മടക്കിനൽകുേമ്പാൾ ഉപഭോക്താവിന് സാധാനങ്ങളുടെ പണം വേഗത്തിൽ തിരികെ ലഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉപയോഗിക്കുന്ന കാർഡ് 'മഡ'യാണെങ്കിൽ പണം ഉടനെ ഉപഭോക്താവിെൻറ അക്കൗണ്ടിലേക്ക് എത്തും. സാധനങ്ങൾ മടക്കുേമ്പാൾതന്നെ പണം തിരികെ ലഭിക്കുന്ന സേവനമാണ് ഉടനെ ആരംഭിക്കുന്നത്.
ഇൗ മാസം 25 മുതലാണ് മുഴുവൻ റീെട്ടയിൽ മേഖലയിലും ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനം നിർബന്ധമാക്കിയതെന്നും ആ പശ്ചാത്തലത്തിലാണ് റീഫണ്ടിങ്ങിനുള്ള സംവിധാനംകൂടി ഏർപ്പെടുത്തുന്നതെന്നും വക്താവ് പറഞ്ഞു.
മുഴുവൻ റീെട്ടയിൽ മേഖലയിലും ഇ-പേയ്മെൻറ് നിർബന്ധമാക്കിയതോടെ കച്ചവട സ്ഥാപനങ്ങൾ അവ എത്രയും വേഗം സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
ഇ-പേയ്മെൻറ് മുഴുവൻ റീെട്ടയിൽ മേഖലയിൽ നിർബന്ധമാക്കുേമ്പാഴുണ്ടാകുന്ന വർധിച്ച ആവശ്യം കണക്കിലെടുത്ത് ബാങ്കുകളോടും ബന്ധപ്പെട്ട സ്ഥാപനങ്ങളോടും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് സൗദി മോണിറ്ററി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ കച്ചവട മേഖലകളിൽ 5,60,000 ഇ-പേയ്മെൻറ് ഉപകരണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.