Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യവസായ, ഖനന മേഖലകളിൽ...

വ്യവസായ, ഖനന മേഖലകളിൽ ഡിജിറ്റൽ സേവന സൗകര്യം

text_fields
bookmark_border
വ്യവസായ, ഖനന മേഖലകളിൽ ഡിജിറ്റൽ സേവന സൗകര്യം
cancel
camera_alt

‘ഇനിഷ്യേഷൻ’ (ഇബ്​തിദാഅ്​) പ്ലാറ്റ്ഫോം സൗദി വ്യവസായ, ധാതുവിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖുറൈഫ് ഉദ്​ഘാടനം ചെയ്യുന്നു

വ്യവസായ, ഖനന മേഖലകളിൽ ഡിജിറ്റൽ സേവന സൗകര്യംജിദ്ദ: സൗ​ദി ​അ​റേ​ബ്യ​യി​ലെ വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​ക​ളി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ത്തി​ന്​ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ 'ഇ​നി​ഷ്യേ​ഷ​ൻ' (ഇ​ബ്​​തി​ദാ​അ്) ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​ണ്​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

റി​യാ​ദി​ൽ ന​ട​ന്ന ലീ​പ്​ അ​ന്താ​രാ​ഷ്​​ട്ര സാ​​ങ്കേ​തി​ക സ​മ്മേ​ള​ന​ത്തി​‍െൻറ അ​നു​ബ​ന്ധ​മാ​യ 'ഡി​ജി​റ്റ​ൽ സൗ​ദി അ​റേ​ബ്യ' പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ലാ​ണ്​ ഇ​ബ്​​തി​ദാ​അ് പോ​ർ​ട്ട​ൽ വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ഖു​റൈ​ഫാ​ണ് ​ ഉ​ദ്ഘാ​ട​നം ചെ​യ്​​ത​ത്.

ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രി എ​ൻ​ജി. അ​ബ്ദു​ല്ല ബി​ൻ അ​മ​ർ അ​ൽ​സ​വാ​ഹ, സൗ​ദി ഡേ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ ശ​റ​ഫ് അ​ൽ​ഗാ​മി​ദി, ഡി​ജി​റ്റ​ൽ അ​തോ​റി​റ്റി ഗ​വ​ർ​ണ​ർ അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സു​വ​യാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ഒ​രു ഏ​കീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ൽ​കാ​നാ​ണ്​ 'ഇ​നി​ഷ്യേ​ഷ​ൻ' പ്ലാ​റ്റ്ഫോം ല​ക്ഷ്യ​മി​ടു​ന്ന​ത്. വ്യാ​വ​സാ​യി​ക, ഖ​ന​ന ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​ഴി എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും പ്ര​വേ​ശ​നം സാ​ധ്യ​മാ​കും.

വി​വി​ധ സ​ർ​ക്കാ​ർ ത​ല​ങ്ങ​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഉ​യ​ർ​ന്ന സാ​​ങ്കേ​തി​ക സം​വി​ധാ​ന​വും ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​വു​മു​ള്ള ഈ ​പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ക​ഴി​യും. വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​യോ​ജ​ന​വും ഏ​കീ​ക​ര​ണ​വും, നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ൽ, ഒ​രൊ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന പ്ര​ക്രി​യ സു​ഗ​മ​മാ​ക്ക​ൽ എ​ന്നി​ങ്ങ​നെ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​ണ് പു​തി​യ പ്ലാ​റ്റ്‌​ഫോം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ക്ഷേ​പ​ക​ർ​ക്കും നി​ക്ഷേ​പം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ഈ ​പ്ലാ​റ്റ്​​ഫോം ന​ൽ​കും.

പ​ര​മ്പ​രാ​ഗ​ത പ്ര​ക്രി​യ​ക​ൾ​ക്ക് പ​ക​രം ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​‍െൻറ സ​മ​ഗ്ര ത​ല​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം സാ​ധ്യ​മാ​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​ണ്.

വ്യ​വ​സാ​യ, ഖ​ന​ന മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യും സം​യോ​ജി​പ്പി​ച്ച്, ഡി​ജി​റ്റ​ൽ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള വി​ഷ​ൻ 2030 ​‍െൻ​റ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​ണ്.​

നി​ക്ഷേ​പ​ക​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ഡെ​ലി​വ​റി വേ​ഗ​വും അ​ടി​സ്ഥാ​ന​മാ​ക്കി കൂ​ടു​ത​ൽ ആ​ക്സ​സ് ചെ​യ്യാ​വു​ന്ന​തും വ​ഴ​ക്ക​മു​ള്ള​തു​മാ​യ ഡി​ജി​റ്റ​ൽ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ്​ പു​തി​യ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital service facility
News Summary - Digital service facility in industrial and mining sectors
Next Story