Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ...

സൗദിയിലെ സ്​ക്രീനുകളിലും നിറഞ്ഞാടി 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'

text_fields
bookmark_border
shahrukh and kajol
cancel

റിയാദ്: കാൽനൂറ്റാണ്ട് മുമ്പ്​ ഇന്ത്യൻ സിനിമയെ ഇളക്കിമറിച്ച 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' ലോകം വീണ്ടും കാണുമ്പോൾ സൗദി അറേബ്യയിലെ തിയറ്ററുകളിലും ചിത്രം പ്രദർശനത്തിന്​ എത്തി. റിയാദിലെ അൽഖസർ മാൾ, റിയാദ് ഫ്രണ്ട്, സഹാറ മാൾ, തബൂക്കിലെ തബുക് പാർക്ക്‌ തുടങ്ങിയ തി​യറ്ററുകളിലാണ് ചിത്രം റിലീസ്​ ചെയ്​തിരിക്കുന്നത്​.

അനശ്വര പ്രണയത്തിന്​ ഇന്ത്യൻ സിനിമയുടെ സ്‌ക്രീനിലൊരുക്കിയ താജ്മഹൽ എന്ന്​ വിശേഷിപ്പിക്കാവുന്ന ഈ ബോളിവുഡ്​ ചിത്രം ഒക്​ടോബർ 19ന്​ 25 വയസ്സ്​​ പൂർത്തിയാക്കിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ്​ ലോകത്താകമാനം ചിത്രം തിയറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തുന്നത്​.

പഞ്ചാബിലെ കടുക് പാടങ്ങളിലും സ്വിറ്റ്​സർലാൻഡിലെ ടുലിപ് തോട്ടങ്ങളിലും രുഗ്​മഗാനം പാടി പ്രണയം ആഘോഷിച്ച ഷാരൂഖ്​ ഖാൻ, കാജോൾ ജോഡികൾ ഇന്നും തലമുറകളുടെ ഹരം കൊള്ളിക്കുന്ന ഓർമകളാണ്​. ആദിത്യ ചോപ്ര സംവിധാനം ചെയ്​ത സിനിമ കാൽനൂറ്റാണ്ടിനിപ്പുറം സൗദിയിലെ ഹിന്ദി സിനിമാ പ്രേമികളെ തേടിയാണ്​ ഇവിടെയും എത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood Newssaudi theatreDilwale Dulhania Le Jayenge
News Summary - 'Dilwale Dulhania Le Jayenge' fills Saudi screens
Next Story