നേരിട്ട് വിമാനസർവിസ്; ഉണർവിലേക്ക് വ്യവസായ മേഖലയും
text_fieldsദമ്മാം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കുേമ്പാൾ സൗദിയുടെ വ്യാവസായിക മേഖല ആശ്വാസത്തിലാണ്. നിരവധി കമ്പനികളിലേതുൾപ്പെടെ ആയിരക്കണക്കിന് വിദഗ്ധ തൊഴിലാളികളാണ് തിരികെ വരാനിരിക്കുന്നത്. ഇവർക്ക് പകരമായി തൊഴിലാളികളെ കണ്ടെത്താനോ, മറ്റു സംവിധാനമോ ഏർപ്പെടുത്താൻ കഴിയാതിരുന്നതോടെ മെക്കാനിക്കൽ മേഖലയിലെ പല കമ്പനികളും കടുത്ത പ്രയാസത്തിലായി. നൂറുകണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്ന പല കമ്പനികൾക്കും ഇവരിൽ ചിലരെയെങ്കിലും തിരികെയെത്തിക്കാൻ വലിയതുക ചെലവഴിക്കേണ്ടിയും വന്നു. അതേസമയം, പുതിയ പ്രഖ്യാപനം ഏറെ നീണ്ടുപോയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആശ്വാസം നൽകുന്നതാെണന്ന് മേഖലയിലുള്ളവർ പറയുന്നു.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവാസികളിൽ അധികവും കോവാക്സിൻ സ്വീകരിച്ചതിനാൽ ദുൈബ വഴി വരവും സാധ്യമായില്ല. അതേസമയം, പല കമ്പനികളും നാട്ടിൽപെട്ടുപോയ പലരെയും ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, വിദഗ്ധ തൊഴിലാളികളെ ഒഴിവാക്കാനാവാതെ വിസ പുതുക്കിക്കൊണ്ടിരിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയതോടെ 30 ശതമാനത്തോളം തൊഴിലാളികളെ കുറവു വരുത്താനാണ് കമ്പനി മാനേജ്മെൻറിൽനിന്ന് നിർദേശം കിട്ടിയത്. പലരുടെയും ജീവിതസാഹചര്യങ്ങൾ നേരിട്ടറിയാവുന്നതിനാൽ ഏറെ പ്രയാസം നിറഞ്ഞ ദൗത്യമായിരുന്നു അതെന്ന് ദമ്മാം സെക്കൻഡ് ഇൻഡസ്ട്രീസിലെ ഒരു പ്രൊഡക്ഷൻ കമ്പനി മാനേജർ പറഞ്ഞു. നാട്ടിലുള്ളവരുടെ തൊഴിൽ കരാറുകൾ റദ്ദുചെയ്യുക എന്നതായിരുന്നു അതിന് കണ്ടെത്തിയ എളുപ്പമാർഗം. എന്നാൽ, അതിവിദഗ്ധരായ പല തൊഴിലാളികളെയും അങ്ങനെയും ഒഴിവാക്കാൻ സാധിക്കാത്തത് കടുത്ത സമ്മർദം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.
മാർച്ച് കഴിഞ്ഞെത്തുന്ന സ്കൂൾ അവധിക്കാലവും േനാമ്പും ഒക്കെ ലക്ഷ്യമിട്ട് നാട്ടിൽപോയ ബൂഫിയ, ഹോട്ടൽ തൊഴിലാളികളും അധികവും നാട്ടിൽ കുടുങ്ങി. എന്നാൽ, ഇത്രയേറെ നീണ്ടകാലത്തിനുശേഷം തിരികെയെത്തുേമ്പാൾ ബിനാമി കച്ചവടങ്ങൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ അടിസ്ഥാനത്തിൽ പലർക്കും വീണ്ടും സ്ഥാപനം തുടരാനാവാത്ത സാഹചര്യവുമുണ്ട്. വിമാനം നേരിട്ടെത്തുന്നു എന്ന വാർത്ത ഏറെ ആഹ്ലാദത്തോടെയാണ് ശ്രവിച്ചതെന്ന് ഇംപക്സ് മിഡിലീസ്റ്റ് ഓപറേഷൻ ഹെഡ് സിറാജ് അബ്ദുല്ല പറഞ്ഞു. ഗൾഫ് മേഖലയിലെ എല്ലാതലങ്ങളിലും ഇത് പ്രത്യേക ഉണർവ് പകരുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിൽ വാക്സിൻ സ്വീകരിച്ചവരാെണങ്കിലും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൈൻറൻ യാത്രയുടെ ചെലവ് വർധിപ്പിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.
അതേസമയം, വകഭേദം വന്ന വൈറസിെൻറ കണ്ടെത്തൽ അധികംപേരിലും പരിഭ്രാന്തി പടർത്തി. ഇനിയും ഒരു പ്രതിസന്ധി കാലം കൂടി താങ്ങാനാവില്ലെന്ന് ദമ്മാമിൽ കച്ചവടം ചെയ്യുന്ന ആലപ്പുഴ സ്വദേശി സലാഹുദ്ദീൻ പറഞ്ഞു. സൗദിയിൽ പുതിയ പ്രോജക്ടുകളും സാമ്പത്തിക ഉണർവും പ്രത്യക്ഷമാവുകയാണ്. പുതുതായി നിരവധി തൊഴിൽ മേഖലകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ തൊഴിൽ മേഖല നിയമവത്കരിക്കുന്ന പ്രക്രിയയിൽ തളർന്നിരിക്കാതെ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് തൊഴിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏതായാലും സൗദിയുടെ വ്യവസായ മേഖലക്ക് പുതിയ ഊർജവും ഉണർവും നൽകാൻ നേരിട്ടുള്ള വിമാനസർവിസുകൾക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.