Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയും ഇറാനും തമ്മിൽ...

സൗദിയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചേക്കും

text_fields
bookmark_border
flight
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നും ത​മ്മി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. റി​യാ​ദി​നും തെ​ഹ്റാ​നു​മി​ട​യി​ൽ സ​ർ​വി​സ് തു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം സു​ദൃ​ഢ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യി അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​യാ​ദി​നും തെ​ഹ്റാ​നും ഇ​ട​യി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ തീ​രു​മാ​ന​മാ​യേ​ക്കു​മെ​ന്നും ഈ ​രം​ഗ​ത്തു​ള്ള​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​യാ​ദി​ന് പു​റ​മേ സൗ​ദി​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് വ​ർ​ധി​പ്പി​ച്ചേ​ക്കും. ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് ചൈ​നീ​സ് മ​ധ്യ​സ്ഥ​ത​യി​ൽ സൗ​ദി​ക്കും ഇ​റാ​നു​മി​ട​യി​ൽ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranSaudi ArabiaDirect flights
News Summary - Direct flights between Saudi Arabia and Iran will resume
Next Story