സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന
text_fieldsറിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഏതാനും ദിവസത്തെ അപേക്ഷിച്ച് വ്യാഴാഴ്ച കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായി. 435 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
15 പേർ രാജ്യത്ത് വിവിധിയിടങ്ങളിലായി മരിച്ചു. 455 പേർ കോവിഡ് മുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 346,482 പോസിറ്റീവ് കേസുകളിൽ 333,005 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.
ആകെ മരണസംഖ്യ 5363 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8114 പേരാണ്. അതിൽ 776 പേരുടെ നില ഗുരുതരമാണ്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 47. മക്ക 46, റിയാദ് 46, യാംബു 33, ഖമീസ് മുശൈത്ത് 26, ഹുഫൂഫ് 19, ഹാഇൽ 19, അബഹ 13, ദമ്മാം 11, അറാർ 11, ജിദ്ദ 10, ജീസാൻ 9, മുബറസ് 8, ബുറൈദ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.