സംവിധായകൻ അലി അരീക്കത്തിനെ ആദരിച്ചു
text_fieldsജിദ്ദ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം. ഷാഹ് ഫൗണ്ടേഷന് കീഴിൽ ഓൾ ഇന്ത്യ തലത്തിൽ നടത്തപ്പെടുന്ന 13ാമത് ആരോഗ്യ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ‘ജീവിതം’ ഡോക്യുമെന്ററിയുടെ സംവിധായകൻ അലി അരീക്കത്തിനെ അദ്ദേഹം സംവിധാനം ചെയ്തു ജിദ്ദയിൽ ഷൂട്ടിങ് കഴിഞ്ഞ ‘മസറ’ സിനിമ അണിയറ പ്രവർത്തകർ ആദരിച്ചു.
ചടങ്ങിൽ ജിദ്ദയിലെ കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രമുഖ സിനിമ നിർമാതാവ് നൗഷാദ് ആലത്തൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സിനിമ സാധാരണക്കാരന്റെ കൂടി കലയാണ്. നാം അതിനായി പ്രവർത്തിക്കുമ്പോൾ സിനിമ നമ്മുടെ കൂടി ആയിത്തീരും. അലി അരീക്കത്ത് അതിനായി ആഗ്രഹിക്കുകയും അത് നേടിയെടുക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു. അബ്ദുള്ള മുക്കണ്ണി, അലി അരീക്കത്തിന് ഫലകം സമർപ്പിച്ചു. സുബൈർ മുട്ടം പൊന്നാടയണിയിച്ചു.
ഷിബു തിരുവനന്തപുരം, കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ, ജാഫറലി പാലക്കോട്, കെ.സി. ഗഫൂർ, ബിജുരാജ് രാമന്തളി, അബ്ദുൽ ഖാദർ, ജാവേദ് എം. ജെസ്സാർ, നവാസ് മേപ്പറമ്പ്, ജമാൽ നാസർ ശാന്തപുരം, സമീർ കൊടിയത്തൂർ, ഷുഹൈബ് പറമ്പൻ, ഹാരിസ് ഹസ്സൻ, അനീസ് ബാബു, ഫെബിൻ, സിമി അബ്ദുൽ ഖാദർ, അനുപമ ബിജുരാജ് എന്നിവർ ആശംസകൾ നേർന്നു. സോഫിയ സുനിൽ ഗാനം ആലപിച്ചു. സുബൈർ മുട്ടം സ്വാഗതവും അദുനു ഷബീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.