ലുലു ഹൈപർമാർക്കറ്റുകളിൽ വിലക്കിഴിവ്
text_fieldsറിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ സവിശേഷ വിലക്കിഴിവിന്റെ 10, 15, 20 റിയാൽ പ്രമോഷൻ മേളക്ക് തുടക്കം. രാജ്യത്ത് ഉടനീളമുള്ള ലുലു ഉപഭോക്താക്കൾക്ക് ഈ മേളയിൽ പങ്കാളിയായി ഇനി കീശ കാലിയാക്കാതെ ഷോപ്പിങ് നടത്താൻ കഴിയും. ഒരു കുടുംബത്തിന് ദൈനംദിന ജീവിതത്തിന് ആവശ്യമായ വിവിധ പഴങ്ങളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലുലുവിന്റെ സ്വന്തം ബ്രാൻഡിലുള്ള വിവിധതരം ഭക്ഷണവസ്തുക്കളും ഈ പ്രമോഷനിലൂടെ തുച്ഛമായ വിലക്ക് വാങ്ങാനാവും. ഉപഭോക്താക്കളുടെ വീട്ടിലേക്കുള്ള അവശ്യവസ്തുക്കൾ, ആരോഗ്യ-സൗന്ദര്യവർധക വസ്തുക്കൾ, ഔട്ട്ഡോർ അവശ്യവസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചർ ഉൽപന്നങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ, ലഗേജ്, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, കൂടാതെ ചില മികച്ച ബ്രാൻഡുകളിലെ സ്റ്റേഷനറികൾ ഇവ എല്ലാം വൻ വിലക്കിഴിവിൽ ലഭ്യമാണ്. ഇത്തരത്തിൽ ഈ വർഷത്തെ അവസാനത്തെ പ്രമോഷൻ മേളയാണിത്. സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഞായറാഴ്ച ആരംഭിച്ച മേള ഈ മാസം 21 വരെ നീളും. കൂടുതൽ വിവരങ്ങൾക്ക് https://www.luluhypermarket.com/en-sa/pages/instore-promotion
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.