റിപ്പബ്ലിക് ദിനത്തിൽ ദിശ ‘ചിത്രാഞ്ജലി’ സംഘടിപ്പിച്ചു
text_fieldsറിയാദ്: സാംസ്കാരിക സംഘടനയായ ‘ദിശ’യുടെ അൽഖർജ് യൂനിറ്റ് കൗൺസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി കുട്ടികളുടെ ചിത്രരചന മത്സരം ‘ചിത്രാഞ്ജലി 2024’ സംഘടിപ്പിച്ചു. നൂറോളം കുട്ടികൾ പങ്കെടുത്തു. അരുൺ, ഉദയ, കിരൺ, ബാല, യുവ എന്നീ അഞ്ച് വിഭാഗങ്ങൾക്ക് കീഴിലാണ് മത്സരം നടന്നത്. അമീർ സതാം ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ഗോപാൽ നമ്പി ആഘോഷം ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് കൗൺസിൽ പ്രസിഡൻറ് വൈത്തി മുരുകൻ അധ്യക്ഷത വഹിച്ചു. ദിശ സൗദി നാഷനൽ പ്രസിഡൻറ് കനകലാൽ സംസാരിച്ചു. റിയാദിലെ ചിത്രകാരൻ സുകുമാരൻ, ഫിംഗർ പെയിൻറർ വിന്നി വേണുഗോപാൽ എന്നിവർ വിധികർത്താക്കളായിരുന്നു. ദിശ കൾച്ചറൽ അക്കാദമി ബിൽഡിങ്ങിൽ നടന്ന പരിപാടികൾക്ക് ധനീഷ് ദാസ്, ദീപ ശ്രീകുമാർ, സാജു അരീക്കൽ, വിനോദ്കുമാർ, പി. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
സ്റ്റെഫി സജി, ജെഫ്ലിൻ, ബി. എഫ്ഫ്രെൻ ബെൻസ്, അർലിൻ സാറ ഷാജി, ധ്യാൻ ധനീഷ്, മുഹമ്മദ് ഇഷാൻ, വർഷിൽ ശ്രീജിത്, ഗൗരി നന്ദന, അബെയ സാറാ, ബ്ലെസി റാണി എന്നിവർ ഒന്നാം സ്ഥാനവും ശ്രീലയ ശ്രീകുമാർ, റിഷാൻ പാപ്പച്ചൻ, എയ്ഞ്ചൽ മരിയ, ദയാൻ രഞ്ജിത്ത്, ആൻ മേരി, മറിയം ബിൻത് അബ്ദുൽ അസീസ്, ദയ ധനീഷ്, ആഫിൻ ബ്രിഗദൻ, റോഷൻ അരുൾ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.