പുതിയ അക്കാദമിക് വർഷത്തിൽ വ്യത്യസ്ത പരിപാടികളുമായ് ഡിസ്പാക്ക്
text_fieldsദമ്മാം: പുതിയ അക്കാദമിക് വര്‍ഷത്തേക്ക് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിസ്പാക് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ അക്കാദമിക്ക് വിദഗ്ധനെ പങ്കെടുപ്പിച്ച് ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനം ആഗ്രഹിക്കുന്ന വ്യദ്യാര്ഥികള്ക്കായി സംഘടിപ്പിക്കുന്ന പരിപാടി കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്പെടുത്തുന്നതാക്കി മാറ്റുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വേനലവധിക്ക് ശേഷം സംഘടിപ്പിക്കുന്ന അണ്ടര്‍17 ഫുട്ബാൾ മേളയിൽ റിയാദ് - ദമ്മാം മേഖകളിലെ സ്കൂള്‍ ടീമുകള്‍ പങ്കെടുക്കും.
പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടി ജൂൺ ഒമ്പതിന് സംഘടിപ്പിക്കും. ഡിസ്പാക്ക് കുടുംബത്തിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളേയും പരിപാടിയില്‍ വെച്ച് ആദരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ട് തവണകളിലായി ദമ്മാമില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ഈ വര്‍ഷവും സംഘടിപ്പിക്കും. പ്രയോജനകരമായ ഒട്ടേറേ പ്രവര്‍ത്തങ്ങള്‍ നിർവഹിക്കാന്‍ ഡിസ്പ്പാക്കിന് സാധിച്ചിട്ടുണ്ട്. പ്രഫ. ഗോപിനാഥ് മുതുകാട്, ഡോ. അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയ പ്രമുഖരെ ഡിസ്പ്പാക്കിന്റെ വേദിയിലെത്തിക്കാനായിട്ടുണ്ട്.
പ്രതിസന്ധി കാലങ്ങളില്‍ സ്കൂള്‍ ഫീസടക്കാൻ പ്രയാസപ്പെട്ട നൂറിലധികം കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഡിസ്പാക്ക് നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണവും മറ്റു സഹായങ്ങളും ഡിസ്പ്പാക്കിന്റെ പ്രവര്‍ത്തനങ്ങളുടെ മികച്ച അടയാളപ്പെടുത്തലുകളായിരുന്നു. എല്ലാ വ്യാജ എതിർ പ്രചരണങ്ങളേയും അതിജീവിച്ച് പ്രബുദ്ധരായ രക്ഷിതാക്കളുടെ പിന്തുണയോടെ ഡിസ്പാക്ക് അതിന്റെ കർമപഥത്തില്‍ പൊതു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന് ഡിസ്പാക്ക് ഭാരവാഹികള്‍ പറഞ്ഞു. ഡിസ്പാക്ക് ജന.സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍, ട്രഷറര്‍ ഷിയാസ് കണിയാപുരം, മറ്റു ഭാരവാഹികളായ നവാസ് ചൂനാടന്‍, നിസാം യൂസഫ്,നിഹാസ് കിളിമാനൂർ, ഗുലാം ഫൈസൽ, ഫൈസി വളങ്ങോടൻ, നാസർ കടവത്ത് എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.