ഡിസ്പാക് ടോപ്പേഴ്സ് അവാർഡ്
text_fieldsദമ്മാം: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക് കേരള 2023-24 അധ്യയന വർഷത്തിലെ പത്താം തരം, പ്ലസ് ടു വിദ്യാർഥികളെ അനുമോദിക്കുന്നു. ജൂൺ ഒന്നിന് ശനിയാഴ്ച ബദർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നു ഡിസ്പാ കേരള ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ സ്കൂളിലെ എ.സി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കൂൾ മാനേജ്മെന്റ്മായി നിരന്തരം ചർച്ച ചെയ്യുകയും എത്രയും പെട്ടെന്ന് പരിഹാരം കാണാനുള്ള നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയും സ്കൂൾ വിഷയവുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യൻ എംബസിയിൽ പോകാനും അധികൃതരെ വിവരങ്ങൾ ധരിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വെക്കേഷൻ കഴിഞ്ഞ് സ്കൂൾ പുനരാരംഭിക്കുമ്പോഴേക്കും എ.സിയുടെയും മറ്റു വിഷയങ്ങളും തീർന്നു സുഖകരമായ നടത്തിപ്പുമായി മുന്നോട്ടു പോകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രക്ഷിതാക്കൾ ഉള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. ഉപരി പഠന കോഴ്സുകളെ കുറിച്ച് അറിയാൻ വേണ്ടി ഒരു എജ്യു എക്സ്പോ യും പരിഗണനയിൽ ഉണ്ടെന്നും അതിന്റെ നടപടികൾ തുടങ്ങിയതായും ഭാരവാഹികളായ നജീം ബഷീർ, താജു അയ്യാരിൽ, ആസിഫ് താനുർ, അസ്ലം ഫറോക്, തോമസ് തൈപ്പറമ്പിൽ, ആഷിഫ്, അനസ് തമ്പി, ഇർഷാദ് കളനാട് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.