ജോലിക്കിടയിലെ തർക്കം: മലയാളി സെയിൽസ്മാൻ കുത്തേറ്റ് മരിച്ചു
text_fieldsദമ്മാം: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാർ തമ്മിലുള്ള വാക്ക് തർക്കം കത്തിക്കുത്തായി മാറി മലയാളി സെയിൽസ്മാൻ കൊല്ലപ്പെട്ടു. പാൽവിതരണ വാനിലെ സെയിൽസ്മാനായ കൊല്ലം, ഇത്തിക്കര സ്വദേശി സനൽ (35) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുടെ കുേത്തറ്റാണ് സനൽ മരിച്ചതെന്ന് കരുതുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ ജബൽ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശി ഗുരുതരാവസ്ഥയിലാണ്. പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന് സനലിെൻറ സുഹൃത്തുക്കൽ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക് കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നത്രേ.
ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ഇൗ തർക്കം മുർച്ഛിച്ചതാകാം കൊലപാതകത്തിൽ കലാശിച്ചത്. ജോലിക്കിടയിൽ വഴിയരികിലാണ് സംഭവം നടന്നത്. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് വർഷമായി സൗദിയിൽ പ്രവസിയായ സനലിന് നാട്ടിൽ അമ്മയും, പെങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.