ഇന്ത്യൻ യൂനിവേഴ്സിറ്റികളുടെ വിദൂര പഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിക്കണം -നവയുഗം
text_fieldsദമ്മാം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രവാസി വിദ്യാർഥികൾക്കുള്ള നവയുഗം സാംസ്കാരിക വേദിയുടെ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. നവയുഗം ദമ്മാം കേന്ദ്ര കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ട്രഷറർ സാജൻ കണിയാപുരം അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്. കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാകുന്ന തരത്തിൽ, ഇന്ത്യയിലെ വിവിധ യൂനിവേഴ്സിറ്റിയുടെ വിദൂര പഠനകേന്ദ്രങ്ങൾ സൗദി അറേബ്യയിൽ ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവയുഗം ആക്ടിങ് സെക്രട്ടറി ദാസൻ രാഘവൻ, ദമ്മാം മേഖല സെക്രട്ടറി നിസ്സാം കൊല്ലം, കേന്ദ്ര കമ്മിറ്റി നേതാക്കളായ ഉണ്ണി പൂച്ചെടിയൽ, സനു മഠത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.