കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം വിതരണം ചെയ്തു
text_fieldsറിയാദ്: കേളി കലാസാംസ്കരികവേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും നൽകുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാരത്തിെൻറ ഇൗ വർഷത്തെ വിതരണോദ്ഘാടനം റിയാദിൽ നടന്നു.
ഈ വർഷം 26 കുട്ടികളാണ് പുരസ്കാരത്തിന് അർഹത നേടിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അതത് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്കാണ് പുരസ്കാരം.
കേളി സെക്രേട്ടറിയറ്റ് അംഗവും ജോയൻറ് ട്രഷററുമായ സെബിൻ ഇഖ്ബാലിെൻറ മകൾ അംന സെബിൻ ആണ് റിയാദിൽ പുരസ്കാരത്തിന് അർഹയായത്. ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ അംന സെബിൻ 10ാം ക്ലാസിലെ സ്കൂൾ സെക്കൻഡ് ടോപ് സ്കോറർ കൂടിയാണ്. ബത്ഹയിൽ സംഘടിപ്പിച്ച പുരസ്കാര വിതരണചടങ്ങിൽ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ അംന സെബിന് പുരസ്കാരം കൈമാറി. പ്രസിഡൻറ് ഷമീർ കുന്നുമ്മൽ അധ്യക്ഷതവഹിച്ചു.
മുഖ്യരക്ഷാധികാരിയും ലോകകേരള സഭ അംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ സജീവൻ ചൊവ്വ, സതീഷ് കുമാർ, ഗോപിനാഥൻ വേങ്ങര, സുധാകരൻ കല്ല്യാശ്ശേരി, സെക്രേട്ടറിയറ്റ് അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം, സെബിൻ ഇഖ്ബാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും സെക്രേട്ടറിയറ്റ് അംഗം ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.