വലിയപറമ്പ് പ്രവാസി കൂട്ടായ്മ ബിസിനസ് ഷെയർ സർട്ടിഫിക്കറ്റ് വിതരണം
text_fieldsജിദ്ദ: വലിയപറമ്പ് പ്രവാസി കൂട്ടായ്മ ബിസിനസ് ഗ്രൂപ് ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം അൻസാർ വെണ്ണാർതൊടിക്ക് നൽകി ഡയറക്ടർ കെ.പി. അബ്ദുറഹ്മാൻ ഹാജി നിർവഹിച്ചു.
ബിസിനസ് ഗ്രൂപ് ചെയർമാൻ കെ.പി. അൻവർ അധ്യക്ഷത വഹിച്ചു. പ്രവാസി കൂട്ടായ്മ അംഗങ്ങളിൽ സാമ്പത്തിക കരുതൽ ഉണ്ടാക്കുന്നതോടൊപ്പം പ്രവാസം അവസാനിപ്പിച്ചാലും വരുമാനം ലഭിക്കുന്ന ലാഭകരമായ നിക്ഷേപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി കൂട്ടായ്മക്ക് കീഴിൽ ബിസിനസ് ഗ്രൂപ്പിന് രൂപം കൊടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
പദ്ധതിക്ക് കീഴിലുള്ള ആദ്യ സംരംഭമായ നയാര എനർജിയുടെ പെട്രോൾ പമ്പ് വി.പി.കെ ഫ്യുവൽസ് മേലാറ്റൂരിൽ കഴിഞ്ഞ മാസം പ്രവർത്തനമാരംഭിച്ചു. 80ൽപരം അംഗങ്ങൾ ചേർന്ന് ഏകദേശം മൂന്നുകോടി രൂപ മുതൽമുടക്കിലാണ് പമ്പ് തുടങ്ങിയത്.
ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരിൽനിന്ന് വരെ ഓരോ മാസവും നിശ്ചിത സംഖ്യ വാങ്ങിയാണ് ഇത്രയും തുക സമാഹരിച്ചത്. കൂട്ടായ്മക്ക് കീഴിൽ മറ്റു ലാഭകരമായ പദ്ധതികളും ആലോചനയിലുണ്ട്.
സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് കെ.എൻ.എ. ലത്തീഫ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാഹിദ് കളപ്പുറത്ത്, കെ.ടി. റഷീദ്, കെ.പി. സിദ്ദീഖ്, വീരാൻകുട്ടി, കെ.പി. റാഷിദ്, വി.സി. ആഷിഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.