പ്രവാസി വനിതാഘടകം സമ്മാനവിതരണം
text_fieldsഅൽഖോബാർ: പ്രവാസി കലാസാംസ്കാരിക വേദി ഖോബാർ വനിതാഘടകം സമ്മാന വിതരണ ചടങ്ങ് സംഘടിപ്പിച്ചു. 'പൗരത്വ പ്രക്ഷോഭത്തിലെ സ്ത്രീ പങ്കാളിത്തം' എന്ന വിഷയത്തിൽ വനിതകൾക്കായി നടത്തിയ പ്രബന്ധ രചനാമത്സരത്തിെൻറയും കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിെൻറയും സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
പ്രവാസി ഖോബാർ ഘടകം വനിത പ്രസിഡൻറ് ജുവൈരിയ ഹംസ അധ്യക്ഷത വഹിച്ചു. പ്രബന്ധ രചന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ അൻസീന, ഖദീജ, ബിനിലാ റഷീദ് എന്നിവരെയും ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ ഫാത്വിമ റിദ, അൽഹിന, മിൻഹാ ഹാരിസ് (ജൂനിയർ കാറ്റഗറി), മിഷാൽ, മുഹമ്മദ് ഹനാൻ, ഹിസ്സ കുഞ്ഞു മുഹമ്മദ് (സീനിയർ കാറ്റഗറി) എന്നിവരെയും അനുമോദിച്ചു. ജുവൈരിയ ഹംസ മുഖ്യപ്രഭാഷണം നടത്തി. ആരിഫ ബക്കർ അവതാരകയായി. അനീസ സിയാദ് സ്വാഗതവും ലുബ്ന നന്ദിയും പറഞ്ഞു. ആരിഫ രിദ്വാൻ, റംല, ഷനൂബ, മുസ്ലിഹ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.