കേളി ബദിയ ഏരിയ റമദാൻ കിറ്റ് വിതരണം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി ബദിയ എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രാജ്യക്കാരായ സാധാരണക്കാരായ പ്രവാസികൾക്ക് 500ലധികം റമദാൻ കിറ്റുകൾ വിതരണം ചെയ്തു.
അൽ കോബ്ലാൻ തെർമോപൈപ്പ്, ജെസ്കോ പൈപ്സ്, അൽ മതാഫ് എസ്റ്റാബ്ലിഷ്മെൻറ്, നിറപറ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്. ബദിയയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ സതീഷ്കുമാർ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. എരിയ പ്രസിഡൻറ് മധു എലത്തൂർ അധ്യക്ഷത വഹിച്ചു.
കെ.എൻ. ഷാജി, കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, ആക്ടിങ് പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, സിദ്ദീഖ് അഹ്മദ് കോബ്ലാൻ, ജമാൽ ഫൈസൽ ഖഹ്ത്താനി, ബാബു ജെസ്കോ, പ്രസാദ് വഞ്ചിപ്പുര, കെ.വി അലി, മധു പട്ടാമ്പി എന്നിവർ ആശംസ നേർന്നു. എരിയ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും സംഘാടക സമിതി കൺവീനർ രഞ്ജിത് സുകുമാരൻ നന്ദിയും പറഞ്ഞു. കിഷോർ നിസാം, ജർനെറ്റ് നെൽസൺ, സുധീർ സുൽത്താൻ, ടി. മണിയൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.