ലേൺ ദ ഖുർആൻ, മുസാബഖ ജിദ്ദ ഏരിയ സമ്മാന വിതരണം
text_fieldsജിദ്ദ: ലേൺ ദ ഖുർആൻ, മുസാബഖ തുടങ്ങിയ ഖുർആൻ പാഠ്യപദ്ധതിയുടെ ഭാഗമായി നടന്ന പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സാധാരണക്കാരിൽ ഖുർആൻ പഠനം സാർവത്രികവും സുഗമവുമാക്കുന്നതിെൻറ ഭാഗമായി പതിറ്റാണ്ടുകളായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്രമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഖുർആൻ പാഠ്യപദ്ധതികളാണ് ലേൺ ദ ഖുർആനും മുസാബഖയും. പദ്ധതിയുടെ ഭാഗമായി സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഖുർആെൻറ ആശയം മനസ്സിലാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ലേൺ ദ ഖുർആൻ സംഘടിപ്പിച്ച പരീക്ഷയിൽ ഹസീന അറക്കൽ ഒന്നാം സ്ഥാനവും ഹസീന മമ്മുട്ടി രണ്ടാം സ്ഥാനവും വി.പി. അബ്ദുൽ നാസർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികളുടെ പരീക്ഷയിൽ ആസ്വിം ആഷിക്ക്, അജ്സൽ അമീൻ, റീമ ഫാത്തിമ, ഫാത്തിമ മുഷ്താഖ്, നസ്ഹ മജീദ്, എം.കെ. നാനിയ, കെ. നഹാൻ ഫാത്തിമ, ലബ്വ ലക്മീൽ, സൂനി റാബിയ, ഫാത്തിമ സിയാദ് എന്നിവർ 100 ശതമാനം മാർക്ക് നേടി. മുസാബഖ ഒരുക്കിയ പരീക്ഷയിൽ ലുബ്ന യാസിർ ഒന്നാം സ്ഥാനവും നഫ്സീന, നദീറ ഹനീഫ് എന്നിവർ രണ്ടാം സ്ഥാനവും ഹസീന മമ്മുട്ടി, മുഹ്സിന അബ്ദുൽ ഹമീദ്, കെ.ടി. അബ്ദുറഹ്മാൻ, ഷൈമ അബ്ദുല്ല എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഉന്നത വിജയം നേടിയവർക്കുള്ള സ്വർണ നാണയവും സ്മാർട്ട് ഫോണുകളും ഫലകവും മുസ്ലിം വേൾഡ് ലീഗ് പബ്ലിക് റിലേഷൻ മാനേജർ ഇസ്മാഇൗൽ അബ്ദുസ്സലാം അബൂ ത്വാലിബ് വിതരണം ചെയ്തു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി എടക്കര സ്വാഗതവും ബാബു നഹ്ദി നന്ദിയും പറഞ്ഞു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഒരേ സമയത്താണ് പരീക്ഷകൾ നടത്താറുള്ളത്. ജിദ്ദ ഏരിയയിൽ പരീക്ഷ എഴുതിയവർക്കുള്ള സമ്മാന വിതരണത്തിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററാണ് വേദിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.