ഹജ്ജ് തീർഥാടകർക്ക് ഇരുഹറം കാര്യാലയത്തിന്റെ വക കുട വിതരണം
text_fieldsജിദ്ദ: ചൂട് കൂടിയതോടെ മക്കയിലെത്തുന്ന ഹജ്ജ് തീർഥാടകർക്ക് ഇരുഹറം കാര്യാലയത്തിന്റെ വക കുടകളും. കാര്യാലയത്തിന് കീഴിലെ സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾക്കായുള്ള വകുപ്പാണ് ഹറമിലെത്തുന്ന തീർഥാടകർക്ക് ചൂടിൽനിന്ന് ആശ്വാസമേകാൻ കുടകൾ വിതരണം ചെയ്തുവരുന്നത്.
ഓരോ ദിവസവും ധാരാളം കുടകളാണ് വിതരണം ചെയ്തുവരുന്നത്. ഇത് വലിയ ആശ്വാസമാണ് തീർഥാടകർക്ക് നൽകുന്നത്. ഹജ്ജ് വേളയിൽ ഇരുഹറം കാര്യാലയം തീർഥാടകർക്ക് കുടകൾ വിതരണം ചെയ്യുക പതിവാണ്.
‘തീർഥാടകരെ സേവിക്കൽ ഞങ്ങൾക്ക് അഭിമാനം’ എന്ന സംരംഭത്തിന് കീഴിലാണ് ഹറമിലെത്തുന്നവർക്ക് കുടകൾ വിതരണം ചെയ്തുവരുന്നതെന്ന് സാമൂഹിക, സന്നദ്ധ, മാനുഷിക സേവന വിഭാഗം അസി. അണ്ടർസെക്രട്ടറി ഉമർ ബിൻ സുലൈമാൻ അൽമുഹമ്മദി പറഞ്ഞു. തീർഥാടകർക്ക് കൂടുതൽ മാനുഷിക സേവനങ്ങൾ നൽകാൻ വകുപ്പ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.