‘ജോലിസ്ഥലത്തും താമസസ്ഥലത്തും സ്വയംസുരക്ഷക്ക് പ്രാധാന്യം നൽകണം’
text_fieldsറിയാദ്: പ്രവാസികൾ അവരുടെ ജോലി സ്ഥലത്തെയും താമസസ്ഥലത്തെയും സാഹചര്യങ്ങൾ ജീവനും ആരോഗ്യത്തിനും ഭീഷണിയില്ലെന്ന് സ്വയം ഉറപ്പ് വരുത്തണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലും ബഹ്റൈനിലും നടന്ന അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്നതാണെന്നും കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര അഭിപ്രായപ്പെട്ടു.
ജില്ല കെ.എം.സി.സി വെൽഫെയർ വിങ് വളൻറിയർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലയിലെ 16 മണ്ഡലങ്ങളിൽനിന്നുളള പ്രവാസികൾക്കിടയിലെ പാവപ്പെട്ടവർക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും നടന്നു. വിതരണോദ്ഘാടനം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് നിർവഹിച്ചു.
ചടങ്ങിൽ കുവൈത്തിലുണ്ടായ അപകടത്തിൽ മരിച്ചവർക്കായുള്ള അനുശോചന ദുഃഖാചരണ ചടങ്ങിന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അസീസ് വെങ്കിട്ട നേതൃത്വം നൽകി. വെൽഫെയർ വിങ് ട്രഷറർ റിയാസ് തിരൂർക്കാട് കഴിഞ്ഞ വർഷത്തെ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. ചടങ്ങിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ കെ.കെ. കോയാമുഹാജി, ഉസ്മാനലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് കല്പകഞ്ചേരി, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറോക്ക്, സിറാജ് മേടപ്പിൽ, ജില്ല ജനറൽ സെക്രട്ടറി സഫീർ തിരൂർ, ട്രഷറർ മുനീർ വാഴക്കാട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ, ജില്ല കമ്മിറ്റി ഭാരവാഹികളായ റഫീഖ് ചെറുമുക്ക്, മൊയ്തീൻകുട്ടി പൊൻമള, ശബീറലി വള്ളിക്കുന്ന്, സഫീർ വണ്ടൂർ, യൂനുസ് നാണത്ത്, ടി.എ.ബി. അഷ്റഫ് എന്നിവർ സംസാരിച്ചു.
ഇസ്മാഈൽ പടിക്കൽ, ശബീറലി കളത്തിൽ, സലീം സിയാംകണ്ടം, ഹനീഫ മുതുവല്ലൂർ, ഇഖ്ബാൽ തിരൂർ, സക്കീർ താഴേക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബൂട്ടി വണ്ടൂർ ഖിറാഅത്ത് നിർവഹിച്ചു. ജനറൽ കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.