കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പുനഃസംഘടനയിൽ ഭിന്നത; ഒരു വിഭാഗം സമാന്തര കമ്മിറ്റി രൂപവത്കരിച്ചു
text_fieldsജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായും പുതിയ ഭാരവാഹികളുടെ പേര് വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ പുതിയ കമ്മിറ്റിയിൽ അസംതൃപ്തരായ ഒരു വിഭാഗം സമാന്തരമായി മറ്റൊരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
സമാന്തര കമ്മിറ്റി ഭാരവാഹികൾ: നൗഷാദ് തിരുവനന്തപുരം (ചെയർ.), ഷരീഫ് ആലുവ (പ്രസി.), മുഹമ്മദ് കുട്ടി മാവൂർ (സീനിയർ വൈ. പ്രസി.), ലത്തീഫ് ഒട്ടുമ്മൽ, ജമാൽ കൊയപ്പള്ളി, മനാഫ് മാത്തോട്ടം, ഹസീബ് മണ്ണാർക്കാട് (വൈ. പ്രസി.), ഷംസുദ്ധീൻ പള്ളിയാളി (ജന. സെക്ര.), നിസാം യാക്കൂബ്, അബ്ദുൽ സലാം കൂടരഞ്ഞി, സുബൈർ ചാലിശ്ശേരിൽ, റാഷിദ് (സെക്രട്ടറിമാർ), അബ്ദുൽ സലാം പഞ്ചാര (ട്രഷറർ), നൗഷാദ് കെ.എസ് പുരം (ഓർഗനൈസിങ് സെക്രട്ടറി). പ്രധാന ഭാരവാഹികൾക്ക് പുറമെ 30 അംഗ പ്രവർത്തക സമിതി രൂപീകരിച്ചതായും ജനറൽ സെക്രട്ടറി ഷംസുദ്ധീൻ പള്ളിയാളി അറിയിച്ചു.
മാസങ്ങളായി കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റിയിൽ നിലനിന്നിരുന്ന വിഭാഗീയതയാണ് പുതിയ കമ്മിറ്റി രൂപീകരണത്തോടെ പുറത്തുവന്നിരിക്കുന്നത്. നൗഷാദ് തിരുവനന്തപുരം (ചെയർ.), സലാം ആലപ്പുഴ (പ്രസി.), ബഷീർ വെട്ടുപാറ (ജന. സെക്ര.), ശരീഫ് ആലുവ (ട്രഷ.), അൻസാരി നാരിയ (ഓർഗ. സെക്ര.) എന്നിങ്ങനെ മുഖ്യഭാരവാഹികൾ ആയാണ് നേരത്തേ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നത്.
ഈ കമ്മിറ്റി രൂപീകരണത്തിന് സൗദി നാഷനൽ കമ്മിറ്റിയുടെ അംഗീകാരവും ഉണ്ടായിരുന്നു. ആദ്യം പ്രഖ്യാപിച്ച കമ്മിറ്റിയാണ് ഔദ്യോഗികമായി നിശ്ചയിച്ചതെന്നും പുതുതായി വന്ന കമ്മിറ്റിയെക്കുറിച്ച് അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചതിന് ശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രധാന ഭാരവാഹി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.