പൊലീസിനോട് സംസാരിക്കാൻ ഡ്രൈവർ മാസ്ക് മാറ്റരുത്; 1000 റിയാൽ പിഴ കിട്ടും
text_fieldsജിദ്ദ: പൊലീസിനോട് സംസാരിക്കുേമ്പാൾ ഡ്രൈവർ മാസ്ക് മാറ്റിയാൽ നിയമലംഘനമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ അൽശൽഹൂബ് പറഞ്ഞു. ഡ്രൈവിങ്, യാത്രാവേളയിൽ പാലിക്കേണ്ട പ്രോേട്ടാകോൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രാലയ വക്താവ്.
വാഹനത്തിലെ യാത്രക്കാർ ഒരു കുടുംബത്തിൽ പെട്ടവരല്ലെങ്കിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഒറ്റക്ക് കാറിൽ യാത്രചെയ്യുേമ്പാൾ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ, വാഹനം നിർത്തി ആളുകളുമായി കൂടിക്കാഴ്ച നടത്തുകയോ തിരിച്ചറിയൽ കാർഡ് പരിശോധനക്കായി സുരക്ഷ ഉദ്യോഗസ്ഥർ മുമ്പാകെ നിർത്തുേമ്പാഴോ മാസ്ക് ധരിച്ചിരിക്കണം. സുരക്ഷ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് ഒത്തുചേരലായി കണക്കാക്കുന്നതിനാലാണ് മാസ്ക് ധരിക്കാതിരിക്കൽ ലംഘനമായി കണക്കാക്കുന്നത്.
എല്ലാ പ്രവർത്തന മേഖലകൾക്കും പ്രോേട്ടാകോളുണ്ട്. ആരോഗ്യ മന്ത്രാലയ വെബ്സൈറ്റ് സന്ദർശിച്ചാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. പൊതുസ്ഥലങ്ങൾ, മാളുകൾ, സൂഖുകൾ, കച്ചവട കേന്ദ്രങ്ങൾ, ആളുകൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കാതിരുന്നാൽ 1000 റിയാലാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.