കരിപ്പൂർ വിമാനത്താവളത്തെ തകർക്കരുത് -കെ.എം.സി.സി
text_fieldsമലപ്പുറം: അനാവശ്യ വിവാദങ്ങളും അശാസ്ത്രീയ പരിഷ്കാരങ്ങളും ഉണ്ടാക്കി കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ചില ഛിദ്രശക്തികളുടെ നീക്കം തിരിച്ചറിഞ്ഞ് അവരെ തുരത്തി കരിപ്പൂരിനെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അശാസ്ത്രീയ പാർക്കിങ് ഫീ, ഓട്ടോറിക്ഷകളുടെ നിരോധനം തുടങ്ങി അനാവശ്യ തീരുമാനങ്ങൾ ഇതിന്റെ ഭാഗമാണെന്നും കെ.എം.സി.സി കുറ്റപ്പെടുത്തി. യാത്രക്കാരുടെ ഹാൻഡ് ബാഗേജ് സ്കാനിങ് മെഷീനുകളുടെ എണ്ണം കൂട്ടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, വൈസ് പ്രസിഡന്റ് മുഹമ്മദ് പെരുമ്പിലായി, മലപ്പുറം മുനിസിപ്പൽ ഓർഗ. സെക്രട്ടറി ജാസിം മുഹമ്മദ് കണ്ണാട്ടി എന്നിവരാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.