ഗസ്സയിലെ ജനതയെ ആട്ടിപ്പായിക്കരുത് -ഒ.െഎ.സി
text_fieldsജിദ്ദ: ഗസ്സയിലെ ജനതയെ യുദ്ധത്തിെൻറ പേര് പറഞ്ഞ് അവിടെനിന്ന് ആട്ടിപ്പായിക്കാനുള്ള അധിനിവേശകരുടെ ആഹ്വാനങ്ങളെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയും തള്ളി. പിറന്നനാട്ടിൽനിന്ന് ആ ജനതയെ കുടിയിറക്കാനുള്ള ശ്രമങ്ങളെയും ഇസ്രായേൽ അധിനിവേശം രൂക്ഷമാക്കിയ മാനുഷിക പ്രതിസന്ധി അയൽരാജ്യങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളെയും സമ്പൂർണമായി തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നതായി ഒ.െഎ.സി സെക്രട്ടറിയേറ്റിെൻറ പ്രസ്താവനയിൽ വ്യക്തമാക്കി.
ഗസ്സയിലേക്ക് വൈദ്യ, ദുരിതാശ്വാസ സാമഗ്രികളും അടിസ്ഥാന ആവശ്യങ്ങളും എത്തുന്നത് തടയുന്നതിനെതിരെയും പ്രതിഷേധിച്ചു. ഇത് കൂട്ടായ ശിക്ഷയും അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ നഗ്നമമായ ലംഘനവുമാണ്. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം എല്ലാ രൂപത്തിലും തടയാൻ അടിയന്തര നടപടി സ്വീകരിക്കാനും ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനും അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം പ്രസ്താവനയിൽ ആവർത്തിച്ചു. ഗസ്സക്ക് അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കണമെന്നും ഒ.െഎ.സി ഊന്നിപ്പറഞ്ഞു.
വടക്കൻ ഗസ്സയിലെ താമസക്കാരോട് അവരുടെ വീടുകൾ ഒഴിഞ്ഞ് തെക്കോട്ട് പോകണമെന്ന് ഇസ്രായേൽ സൈന്യത്തിെൻറ ആഹ്വാനത്തെ സൗദി അറേബ്യയും മുസ്ലിംവേൾഡ് ലീഗും നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. ആഹ്വാനത്തിനെതിരെ വിവിധ അന്താരാഷ്ട്ര മാനുഷിക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.