‘പത്തനംതിട്ട ജനറൽ ആശുപത്രി പഞ്ചായത്തിന് വിട്ടുകൊടുക്കരുത്’
text_fieldsറിയാദ്: പത്തനംതിട്ട നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല നഗരസഭയിൽ നിന്നും എടുത്തുമാറ്റി ജില്ലാ പഞ്ചായത്തിന് കൈമാറാനുള്ള നീക്കം ആസൂത്രിതമാണെന്ന് റിയാദ് പത്തനംതിട്ട പഠനവേദി. ഇതിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം. സ്ഥലം എം.എൽ.എയായ ആരോഗ്യമന്ത്രിയും നഗരസഭ ഭരണാസമിതിയും തമ്മിലുള്ള പടലപ്പിണക്കത്തിെൻറ തുടർച്ചയാണ് ഇപ്പോഴുള്ള തീരുമാനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മലയോര ജില്ലയായ പത്തനംതിട്ടയുടെ നാനാകോണുകളിൽ നിന്നുള്ളവർ ആശ്രയിക്കുന്ന ജനറൽ ആശുപത്രി നിലവിൽ മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തിവരുന്നത്. അധികാരമോഹവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് പന്ത് തട്ടികളിക്കാനുള്ള സ്ഥാപനമല്ല ആരോഗ്യകേന്ദ്രങ്ങൾ. ജില്ലാ പഞ്ചായത്തിെൻറ കീഴിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രി നേരിടുന്ന അവഗണന നമുക്ക് ബോധ്യമുള്ളതാണ്. അവിടെ കൃത്യമായി യോഗങ്ങൾ കൂടുകയോ യഥാവിധി ഫണ്ടുകൾ ചെലവഴിക്കുകയോ ചെയ്യുന്നില്ല എന്നത് വസ്തുതയാണ്.
സമാന സാഹചര്യത്തിലേക്ക് ജനറൽ ആശുപത്രിയെയും കൊണ്ടെത്തിക്കാനുള്ള നീക്കം അനുവദിക്കില്ല. കാലാകാലങ്ങളായി ജനറൽ ആശുപത്രിയുടെ വികസനത്തിനായി കോടിക്കണക്കിന് രൂപയാണ് മാറിവരുന്ന നഗരസഭ ഭരണസമിതികൾ ചെലവഴിക്കുന്നത്. നിലവിലുള്ള ഭരണസമിതിയും പണം ചെലവഴിച്ചിട്ടുണ്ട്. ഇതിനെയെല്ലാം നോക്കുകുത്തിയാക്കി ഭരണച്ചുമതല ജില്ലാപഞ്ചായത്തിനെ ഏൽപ്പിക്കുവാനുള്ള ഗൂഢനീക്കം അംഗീകരിക്കാനാവില്ല. നഗരസഭയിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നിയന്ത്രിക്കുന്നത്. അതിനാൽ തന്നെ ആശുപത്രി ഭരണത്തിൽ സി.പി.എമ്മിന് വ്യക്തമായ മേൽക്കൈ ഇല്ല. ഭരണചുമതല ജില്ലാ പഞ്ചായത്തിന് കൈമാറുന്നത്തോടെ ആശുപത്രിയുടെ അധികാരം പൂർണമായും സി.പി.എമ്മിെൻറ കൈകളിലെത്തുമെന്നതും വസ്തുതയാണ്. സ്ഥലം എം.എൽ.എയായ ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.