സൗദിയുടെ ഔദ്യോഗിക ചിഹ്നങ്ങൾ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്
text_fieldsറിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നങ്ങളും മതപരമായ വാചകങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കി വാണിജ്യമന്ത്രാലയം. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. ‘അല്ലാഹു’ എന്ന ദൈവനാമവും ദേശീയപതാകയും അതിൽ ആലേഖനം ചെയ്തിരിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന സത്യസാക്ഷ്യവാക്യവും രാജ്യചിഹ്നമായ രണ്ടു വാളുകളും ഈന്തപ്പനയും വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇവയുടെ ദുരുപയോഗം തടയാനാണ് പുതിയ തീരുമാനം. ഭരണാധികാരികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. വാണിജ്യസ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഉൽപന്നങ്ങളിലും മീഡിയ റിലീസുകളിലും പ്രത്യേക ഉപഹാരങ്ങളിലും ഇവയൊന്നും പതിക്കരുത്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നിയമലംഘനങ്ങളായി കണ്ട് ശിക്ഷനടപടികള്‍ സ്വീകരിക്കും. ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി 90 ദിവസത്തിനുശേഷം പുതിയ തീരുമാനം പ്രാബല്യത്തില്‍വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.