‘ഡോക്ടർ വന്ദനയുടെ കൊലപാതകം; പൊലീസിന്റേത് ഗുരുതര അനാസ്ഥ’
text_fieldsജിദ്ദ: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചയാളുടെ കുത്തേറ്റ് യുവ ഡോക്ടർ കൊല്ലപ്പെട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയാണെന്ന് പ്രവാസി വെൽഫെയർ ജിദ്ദ മഹ്ജർ മേഖല കമ്മിറ്റി വാർത്തക്കുറിപ്പിൽ പ്രസ്താവിച്ചു. ലഹരിക്കടിമയും അക്രമാസക്തനുമായ പ്രതിയെ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ്.
ഡോക്ടർമാർക്കെതിരെയുള്ള സമാന അക്രമസംഭവങ്ങൾ കേരളത്തിൽ തുടർച്ചയാണ്. തൊഴിലിടങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന നിരന്തര ആവശ്യത്തിനു നേരെ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണനയുടെ കൂടെ ഫലമാണ് ഡോക്ടർ വന്ദനയുടെ കൊലപാതകമെന്നും തൊഴിലിടങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. മദ്യവർജന നയം കേരളത്തിൽ നോക്കുകുത്തിയായി.
വന്ദനയെ കുത്തിക്കൊന്ന സന്ദീപ് ലഹരിക്കടിമയാണ്. മാത്രമല്ല അദ്ദേഹം അധ്യാപകൻ കൂടിയാണ്. ബോധവത്കരണം കാര്യമായി ഫലം ചെയ്യില്ലയെന്ന തിരിച്ചറിവ് സർക്കാറിന് ഉണ്ടാവണം. പകരം മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കണം. അത് മാത്രമാണ് പരിഹാരം.
മദ്യവും മയക്കുമരുന്നും കിട്ടാതാകുമ്പോൾ അതിന് അടിമയായവരെ ചികിത്സക്ക് വിധേയമാക്കണം. കുടുംബങ്ങൾക്കും സമൂഹത്തിനും ആശ്വാസം നൽകുന്ന നടപടി ആയിരിക്കണം സർക്കാർ സ്വീകരിക്കേണ്ടതെന്നും പ്രവാസി വെൽഫെയർ മഹ്ജർ മേഖല എക്സിക്യൂട്ടിവ് സംയുക്ത ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.