ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ: സജീവ പങ്കാളിയാകാൻ സൗദിയും
text_fieldsദോഹ: ആറു മാസം നീണ്ടുനിൽക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിലെ പങ്കാളിത്തം പ്രഖ്യാപിച്ച് അയൽരാജ്യമായ സൗദി അറേബ്യ. സൗദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സുസ്ഥിര മേഖലയിലെ നേട്ടങ്ങളും പദ്ധതികളും പ്രകടിപ്പിക്കുന്നതിനുള്ള അവസരംകൂടിയായിരിക്കും ദോഹ എക്സ്പോയിലെ പങ്കാളിത്തമെന്ന് ഡയറക്ടർ സാലിഹ് ബിന്ദഖലിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹരിതവത്കരണവും കൃഷിയുമെല്ലാം ലക്ഷ്യമായ സൗദി ഗ്രീൻ, മിഡിൽ ഇൗസ്റ്റ് ഗ്രീൻ തുടങ്ങി പദ്ധതികളുമായി പുതിയൊരു ഹരിതകാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ദോഹ എക്സ്പോയെത്തുന്നത്. എല്ലാവർക്കും ഹരിതഭാവി, ഭക്ഷ്യസുരക്ഷ, ആരോഗ്യകരമായ ജീവിതം തുടങ്ങി വിവിധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ആശയങ്ങൾക്ക് പങ്കുണ്ട്.
വിവിധ ആശയങ്ങളിൽ ഊന്നിയായിരിക്കും ദോഹ എക്സ്പോയിലെ സൗദി പവിലിയൻ സ്ഥാപിക്കുന്നത് -ബിന്ദഖലി പറഞ്ഞു. ഭക്ഷ്യസുരക്ഷ പ്രധാന ലക്ഷ്യമാവുന്ന വിഷൻ 2030നായി കാർഷികമേഖലയിൽ നടപ്പാക്കുന്ന ആധുനികവത്കരണവും നൂതന പദ്ധതികളുമെല്ലാം സൗദി പവിലിയനിലൂടെ ലോകത്തിന് മുന്നിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.