ആഭ്യന്തര ഹജ്ജ് അപേക്ഷ: ഇഖാമ കാലാവധി ആറുമാസമെങ്കിലും വേണം
text_fieldsജിദ്ദ: സൗദിക്കകത്തുനിന്ന് ഹജ്ജിനായി രജിസ്റ്റർ ചെയ്യുന്നവരുടെയും അവരുടെ ആശ്രിതരുടെയും ഇഖാമ കാലാവധി ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും ഉണ്ടാവണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരുടെ ഇഖാമ കാലാവധി ആറുമാസം ഇല്ലെങ്കിൽ അവർ ഉടൻ പുതുക്കണം. രേഖ പുതുക്കുന്നതോടെ ഹജ്ജ് രജിസ്‌ട്രേഷൻ ഭേദഗതി ചെയ്യാതെതന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ 'ഇഅതമർന' അപേക്ഷയിലോ വിവരങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര തീർഥാടകർക്കുള്ള രജിസ്ട്രേഷൻ മന്ത്രാലയം ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം അപേക്ഷകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകർക്കായിരിക്കും ഇപ്രാവശ്യം ഹജ്ജിന് അവസരം ഉണ്ടാവുക. രജിസ്റ്റർ ചെയ്തവരിൽനിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തിരഞ്ഞെടുക്കുക. അറിയിപ്പ് കിട്ടുന്നമുറക്ക് 48 മണിക്കൂറിനുള്ളിൽ പണം അടക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.