സൗദിയിൽ നിന്നുള്ള ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ
text_fields-https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
-ഇഖാമ നമ്പർ, ജനനതീയതി, മൊബൈൽ നമ്പർ, ശേഷം പേജിൽ ലഭ്യമാവുന്ന കോഡ് നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
-രജിസ്റ്റർ ചെയ്യുന്നതോടെ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകുക. ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി.
-അടുത്ത പേജിൽ കൂടെ മറ്റാരെങ്കിലും ഹജ്ജിനായി ചേർക്കുന്നുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്താം.
-ശേഷം അതാത് നഗരങ്ങളിലെ ഹജ്ജ് കമ്പനികളെയും പാക്കേജുകളും തെരഞ്ഞെടുക്കാം.
-അവസാനമായി ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ചേർക്കുക.
-Send Request എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി.
-രജിസ്‌ട്രേഷൻ കാലാവധിയായ ജൂൺ 11 ന് ശേഷം ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തീർത്ഥാടകരെ തെരഞ്ഞെടുക്കും.
-തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊബൈൽ വഴി വിവരം ലഭിക്കുന്നതോടെ പണം അടക്കാവുന്നതാണ്.
-പണം അടക്കുന്നതോടെ ഹജ്ജിനുള്ള അനുമതി പത്രം തങ്ങളുടെ അബ്ഷീർ പോർട്ടൽ വഴി പ്രിന്റ് എടുക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.