ആഭ്യന്തര തീർഥാടകരിൽ 12 മുതൽ 18 വയസ്സു വരെയുള്ളവർക്കും ഉംറക്ക് അനുമതി
text_fieldsജിദ്ദ: ആഭ്യന്തര തീർഥാടകരിൽ 12 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കും ഉംറക്കും മസ്ജിദുന്നബവി സന്ദർശനത്തിനും അനുമതി നൽകിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവർ വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണമെന്ന് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. ഈ പ്രായക്കാർക്ക് ഉംറ നിർവഹിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനും 13,000ത്തിലധികം അനുമതി ഇതിനകം നൽകിയെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
ഉംറക്കും മദീന സന്ദർശനത്തിനും അനുമതി നൽകുന്നത് ഇഅ്തമർനാ, തവക്കൽനാ ആപ്ലിക്കേഷനിലൂടെയായിരിക്കുമെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽഫതാഹ് ബിൻ സുലൈമാൻ മശാത് ആവർത്തിച്ചു വ്യക്തമാക്കി.
ഈ വർഷത്തെ ഉംറ സീസൺ ആരംഭിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് തീർത്ഥാടകർക്ക് അവരുടെ യാത്രയിലുടനീളം സുരക്ഷിതവും എളുപ്പവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ട നടപടികൾ ഹജ്ജ് ഉംറ മന്ത്രാലയം മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. തീർഥാടകരുടയും അവർക്ക് സേവനം ചെയ്യുന്നവരുടെയും സുരക്ഷക്ക് നിശ്ചയിച്ച ആരോഗ്യ നടപടികൾ എല്ലാവരും പാലിക്കണമെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.