ഗാർഹിക തൊഴിലാളികളുടെ ശമ്പളം അക്കൗണ്ടുകൾ വഴി മാത്രം
text_fieldsജിദ്ദ: സൗദിയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി ഒന്ന് മുതൽ ആരംഭിച്ചു. ഗാർഹിക തൊഴിലാളി സേവനം നൽകുന്ന ‘മുസാനദ്’ ആണ് ഇക്കാര്യമറിയിച്ചത്. നിലവിൽ നാല് ഗാർഹിക തൊഴിലാളികൾ വരെയുള്ള തൊഴിലുടമക്കാണ് നിയമം ബാധകം.
2024 ജൂലൈയിൽ നടപ്പായ ആദ്യഘട്ടത്തിൽ ആദ്യമായി രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികളാണ് ഉൾപ്പെട്ടത്. മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ളവർക്ക് നിയമം ബാധകമാവുന്ന അടുത്ത ഘട്ടം ജൂലൈ മുതൽ നടപ്പാകും.
രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കുള്ള നാലാം ഘട്ടം ഒക്ടോബറിലും ഒറ്റ ഗാർഹിക തൊഴിലാളിയുള്ളവർക്ക് ബാധകമാവുന്ന അവസാന ഘട്ടം 2026 ജനുവരിയിലും പ്രാബല്യത്തിലാവും.
പരസ്പര കരാർ അനുസരിച്ച് തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.