സൗദി കിരീടാവകാശിയുടെ വക ഒരു കോടി റിയാൽ കൂടി; 'ഇഹ്‌സാൻ' പ്ലാറ്റ്ഫോമിന് ലഭിച്ച സംഭാവന 100 കോടി റിയാൽ കവിഞ്ഞു
text_fieldsജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച 'ഇഹ്‌സാൻ' ദേശീയ പ്ലാറ്റ്ഫോമിലേക്ക് ഒരു കോടി റിയാൽ കൂടി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംഭാവന നൽകി. കഴിഞ്ഞ റമദാനിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനും 'ഇഹ്‌സാൻ' എന്ന പേരിൽ പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിച്ചത്. പ്ലാറ്റ്ഫോമിെൻറ ആരംഭത്തിൽ തന്നെ സൽമാൻ രാജാവ് രണ്ട് കോടി റിയാലും കിരീടാവകാശി ഒരു കോടി റിയാലും സംഭാവന നൽകിയിരുന്നു.
അതിെൻറ തുടർച്ചയെന്നോണമാണ് ഇപ്പോൾ കിരീടാവകാശി ഒരു കോടി റിയാൽ കൂടി സംഭാവന നൽകിയിരിക്കുന്നത്. ഇതോടെ ഇഹ്‌സാൻ പ്ലാറ്റ്ഫോം വഴി ലഭിച്ച മൊത്തം സംഭാവന 100 കോടി റിയാലിലെത്തി. കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയും സംഖ്യ സമാഹരിക്കാനായത് അഭൂതപൂർവമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. സംഭാവനകൾ 100 കോടി റിയാലിലെത്തിയതോടെ ഇഹ്‌സാൻ പ്ലാറ്റ്ഫോം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജീവകാരുണ്യ മേഖല വികസിപ്പിക്കുന്നതിലും അതിെൻറ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇഹ്‌സാൻ പ്ലാറ്റ്ഫോമിനു കീഴിൽ പ്രവർത്തനങ്ങൾ തുടരുകയാണ്.
സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയാണ് പ്ലാറ്റ്ഫോമിെൻറ മേൽനോട്ടം വഹിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി പ്ലാറ്റ്ഫോം ആരംഭിച്ച ശേഷം അതിന്റെ വിവിധ സംരംഭങ്ങൾക്കും പരിപാടികൾക്കും സംഭാവന നൽകാൻ മുന്നോട്ട് വന്ന കിരീടാവകാശിയെ 'സദ്യ' പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാമിദി അഭിനന്ദിച്ചു. റെക്കോർഡ് സമയത്ത് ഇഹ്‌സാൻ പ്ലാറ്റ്ഫോം വിജയം നേടിയിരിക്കുന്നു. ആവശ്യക്കാർക്ക് സേവനം നൽകുന്നതിനുള്ള പദ്ധതികൾക്കുള്ള കിരീടാവകാശിയുടെ തുടർച്ചയായ സഹായമാണിത്. ജീവകാരുണ്യ മേഖലയുടെ ആവശ്യകതകളുടെ യാഥാർഥ്യം പഠിച്ച് സേവനങ്ങളിലൂടെ നേട്ടങ്ങൾ കൈവരിക്കാനാണ് പ്ലാറ്റ്ഫോം താൽപ്പര്യപ്പെടുന്നത്. സംഭാവനകൾ ഒരു ബില്യൺ റിയാൽ എത്തിയത് പ്ലാറ്റ്ഫോമിെൻറ പ്രവർത്തനം തുടരാനുള്ള ഏറ്റവും വലിയ പ്രചോദനമാണെന്നും സദ്യ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.