DOPA കരിയർ മീറ്റ് 17 ന് ദമ്മാമിൽ
text_fieldsപ്രമുഖ NEET കോച്ചിങ് സ്ഥാപനമായ DOPA ഇനി സൗദിയിലും പ്രവർത്തനമാരംഭിക്കുന്നു. ഇതിൻ്റെ ആദ്യ ഘട്ടമെന്നോണം സൗദിയിൽ സോഫ്റ്റ് ലോഞ്ചിംഗ് നടത്തി. ഡോ. ജംഷീത്ത് അഹമ്മദ് (ഡയറക്ടർ ഡോപ്പാ) ഡോ. ആസിഫ് (ഡയറക്ടർ ഡോപ്പാ), അഫ്സൽ സഫ്‌വാൻ (ഡോപ്പാ ഇൻ്റഗ്രേറ്റഡ് സ്കൂൾ ഡയറക്ടർ) എന്നിവർ പങ്കെടുത്തു.
ഫെബ്രുവരി 17 ന് ദമ്മാമിലെ റോസ് ഗാർഡനിൽ വെച്ച്, എസ്എസ്എൽസി, +2 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൗജന്യ കരിയർ ഗൈഡൻസും, എക്സാം ഓറിയന്റേഷനും നൻകും. മാർച്ച് 16,17 ന് CBSE വിദ്യാർത്ഥികൾക്ക് സയൻസിലുള്ള പ്രാഗത്ഭ്യം മനസ്സിലാക്കാനും, ഡോപ്പയുടെ ഇൻ്റിഗ്രേറ്റഡ് സ്കൂളിലേക്കുള്ള പ്രവേശനത്തിനുമായി 'സൈ - സാറ്റ്' പരീക്ഷ നടത്തും. വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഡോപ്പയുടെ ഇൻ്റഗ്രേറ്റഡ് സ്കൂളിൽ 100% സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമുണ്ടാകും. റിയാദിലും ജിദ്ദയിലും ഇതിൻ്റെ തുടർ പരിപാടികൾ നടക്കും. കൂടുതൽ വിവങ്ങൾ: +966505910108

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.