ജിദ്ദ ഡൗൺടൗൺ പദ്ധതി ആദ്യഘട്ടം 2027ൽ പൂർത്തിയാകും
text_fieldsജിദ്ദ: ജിദ്ദ ഡൗൺടൗൺ പദ്ധതി ആദ്യഘട്ടം 2027ൽ പൂർത്തിയാകും. റിയാദിൽ റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തോടനുബന്ധിച്ച് നടന്ന ‘ഡൗൺടൗൺ ജിദ്ദ പ്രോജക്ട്, ക്വാളിറ്റി ഓഫ് ലൈഫ്’ എന്ന ശിൽപശാലയിൽ സി.ഇ.ഒ എൻജി. മർദി അൽ മൻസൂറാണ് ഇക്കാര്യം പറഞ്ഞത്. പ്രേക്ഷകർക്കായുള്ള ദൃശ്യാവിഷ്കാരത്തിൽ സെൻട്രൽ ജിദ്ദ പദ്ധതിയിലെ നിലവിലെ പ്രവൃത്തികൾ എൻജി. അൽമൻസൂർ വിവരിച്ചുകൊടുത്തു. പദ്ധതിയിൽ ഒന്നിലധികം പ്രകൃതി ചേരുവകൾ ഉണ്ടെന്നത് ശ്രദ്ധേയമാക്കുന്നു.
9.5 കിലോമീറ്റർ നീളമുള്ള കടൽക്കരയും 2.1 കിലോമീറ്റർ നീളമുള്ള മണൽ നിറഞ്ഞ ബീച്ചുകളും ഉൾക്കൊള്ളുന്നു. സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന് അനുസൃതമായി പദ്ധതിപ്രദേശത്തിന്റെ 40 ശതമാനം ഹരിത ഇടങ്ങളാണ്. ഡൗൺടൗൺ ജിദ്ദ പദ്ധതിയുടെ ജോലികൾ ഷെഡ്യൂളനുസരിച്ച് നടന്നുവരുകയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. 2027ൽ ആദ്യഘട്ടം പൂർത്തിയാകും. ഇതിനായി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. കടൽ പാലം, മറീന തുടങ്ങിയ മറൈൻ ഇൻഫ്രാസ്ട്രക്ചറുകളുടെ സൈറ്റ് തയാറാക്കുന്നതിനും നിർമിക്കുന്നതിനുമുള്ള കരാർ നൽകി. ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാകും. പ്രധാന ലാൻഡ്മാർക്കുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള എൻജിനീയറിങ് ഡിസൈനുകളും ഉടൻ പൂർത്തിയാകും. നടപ്പുവർഷത്തെ നിർമാണ കരാറുകൾ ഉടൻ നൽകുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.