പ്രവാസി അധ്യാപികക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം വിദ്യാഭ്യാസ പുരസ്കാരം
text_fieldsറിയാദ്: പ്രവാസി അധ്യാപികക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം വിദ്യാഭ്യാസ പുരസ്കാരം. റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ ഹെഡ്മിസ്ട്രസ് സംഗീത അനൂപിനാണ് ഈ വർഷത്തെ ഡോ. എ.പി.ജെ. അബ്ദുൽ കലാം എക്സലൻസ് ഇൻ എജുക്കേഷൻ അവാർഡ് ലഭിച്ചത്.
ഡാർജീലിങ്ങിൽ നടന്ന ഹിമാക്ഷര രാഷ്ട്രീയ പരിഷത്തിന്റെ 15ാമത് ഇൻറർനാഷനൽ കോൺഫറൻസിൽ അവാർഡ് സമ്മാനിച്ചു. നിരവധി അഡ്മിനിസ്ട്രേറ്റിവ് രംഗങ്ങളിൽ പ്രവർത്തിച്ച സംഗീത അനൂപ് കഴിഞ്ഞ 17 വർഷമായി അൽ യാസ്മിൻ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
ഇപ്പോൾ ഗേൾസ് വിഭാഗം പ്രധാനാധ്യാപികയാണ്. നിരവധി വിദ്യാഭ്യാസ, സാംസ്കാരിക സംഘടനകളിൽ സജീവാംഗമായ അവർ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൽപാദനപരവും നല്ലതുമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സജീവമായ പങ്കുവഹിച്ചു. ഇത് അധ്യാപകരിലും വിദ്യാർഥികളിലും നല്ലൊരു മാറ്റത്തിന് തുടക്കംകുറിച്ചു.
കേരളത്തിലെ എറണാകുളം സ്വദേശിനിയായ സംഗീത, വിദ്യാഭ്യാസരംഗത്തെ സംഭാവനകൾക്കും സാമൂഹിക, സാംസ്കാരിക മേഖലകളിലെ സംഭാവനകൾക്കും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ (ബി.എസ്.ജി) ഡെപ്യൂട്ടി റീജനൽ കമീഷണർകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.