ഡോ. ഹലാ അൽ-തുവൈജ്രി സൗദി മനുഷ്യാവകാശ കമീഷൻ മേധാവി
text_fieldsജിദ്ദ: മനുഷ്യാവകാശ കമീഷന്റെ പുതിയ മേധാവിയായി ഡോ. ഹലാ ബിൻത് മസീദ് അൽ-തുവൈജ്രിയെ സൽമാൻ രാജാവ് നിയമിച്ചു. മന്ത്രി റാങ്കോടെയാണ് നിയമനം. നിലവിലെ കമീഷൻ തലവൻ ഡോ. അവാദ് ബിൻ സ്വാലിഹ് അൽ-അവാദിനെ തൽസ്ഥാനത്തുനിന്ന് മാറ്റി രാജ കൊട്ടാരം ഉപദേശകരിലൊരാളായി നിയമിച്ചു. ഡോ. ഹലാ അൽതുവൈജ്‌രി 2017 ജൂലൈ മുതൽ ഫാമിലി അഫയേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. ജി20 സ്ത്രീ ശാക്തീകരണ സംഘത്തിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
2021 ഏപ്രിൽ മുതൽ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഉപദേഷ്ടാവുമായിരുന്നു. അമീറ നൂറ അവാർഡ് ഫോർ വിമൻസ് എക്സലൻസ് ഉപദേശക സമിതി, സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ് സാംസ്കാരിക പരിപാടി ഉപദേശക സമിതി അംഗമാണ്. യു.എൻ ഇകണോമിക് ആൻഡ് സോഷ്യൽ കമീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയിലെ വനിതാസമിതിയിലും അറബ് ലേബർ ഓർഗനൈസേഷനിലെ വിമൻസ് വർക്ക് കമ്മിറ്റിയിലും അംഗമാണ്. കിങ് സഊദ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ആർട്‌സിന്റെ വൈസ് ഡീനും അതേ കോളജിലെ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെൻറിന്റെ വൈസ് ഡീനും ആയിരുന്നു. 2021ൽ കിങ് അബ്ദുൽ അസീസ് സെക്കൻഡ് ഗ്രേഡ് മെഡൽ ലഭിച്ചു. കിങ് സഊദ് യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം, പി.എച്ച്.ഡി ബിരുദങ്ങൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.