ഡോ. കെ.ആർ. ജയചന്ദ്രെൻറ പുതിയ പുസ്തകം പ്രകാശനം ചെയ്തു
text_fieldsറിയാദ്: റിയാദിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. കെ.ആർ. ജയചന്ദ്രെൻറ പുതിയ പുസ്തകം ‘ചലഞ്ചിങ് ദി ചലഞ്ചസ്’ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ് റിയാദിൽ പ്രകാശനം ചെയ്തു. എംബസി എജുക്കേഷൻ സെക്രട്ടറി മുഹമ്മദ് ഷബീർ ആദ്യ പ്രതി സ്വീകരിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളായ ഡോ. എം.എസ്. കരീമുദ്ദീൻ, ശിഹാബ്കൊട്ടുകാട് എന്നിവർക്കൊപ്പം സൗദി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. അബ്ദുല്ല അൽദിലൈഗാൻ, മോഡേൺ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീൻ, ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ, ഡോ. ടി.ജെ. ഷൈൻ, നിജാസ് പാമ്പാടിയിൽ എന്നിവർ സംസാരിച്ചു.
വേൾഡ് മലയാളി കൗൺസിലിെൻറ വിന്റർഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന പുസ്തക പ്രകാശന പരിപാടിയിൽ രാഷ്ട്രീയ സംസാരിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു. വിദ്യാഭാസ മനഃശാസ്ത്രം, ഭിന്നശേഷി വിദ്യാഭ്യാസം, കൗൺസലിങ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. ജയചന്ദ്രെൻറ അഞ്ചാമത്തെ പുസ്തകമാണ് ചലഞ്ചിങ് ദി ചലഞ്ചസ്. കൂടാതെ സൗദി വിദ്യാഭ്യാസമന്താലയത്തിനു വേണ്ടി മൂന്നു രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. നിരവധി ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ എന്നിവയും അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ദീകരിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കോൺഫെറൻസുകളിൽ ഇന്ത്യയെയും സൗദി അറേബ്യയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം, പഠനപ്രശ്നങ്ങൾ, ഓട്ടിസം, ഭിന്നശേഷി പുനരധിവാസം, കൗൺസിലിങ് തുടങ്ങി വിദ്യാഭ്യാസമേഖലയിലെ വിവിധ വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും നിർദേശിക്കുന്ന പുസ്തകം ഇന്ത്യയിലും വിദേശത്തും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പത്നിമിനി നായർ, സന്തോഷ് നൊബെർട്, തങ്കച്ചൻ വർഗീസ്, രാജേന്ദ്രൻ, സ്വപ്ന, സുനിൽ മേലേടത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.