Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസത്തിൽ...

പ്രവാസത്തിൽ മൂന്നുപതിറ്റാണ്ടത്തെ​ ആതുരശുശ്രൂഷ; ഡോ. മറിയം മടങ്ങുന്നു

text_fields
bookmark_border
പ്രവാസത്തിൽ മൂന്നുപതിറ്റാണ്ടത്തെ​ ആതുരശുശ്രൂഷ; ഡോ. മറിയം മടങ്ങുന്നു
cancel
camera_alt

 ഡോ. മറിയം ഭാർത്താവ്​ ഡോ. ഷാഹിദിനൊപ്പം

ദമ്മാം: സൗദി അറേബ്യയിലെ വിവിധ ആശുപത്രികളിലായി മൂന്നു പതിറ്റാണ്ട്​ നീണ്ട സേവനത്തിന്​ ശേഷം മലയാളികളുടെ ജനപ്രിയ ഡോക്ടർ മറിയം മടങ്ങുന്നു. ദേശഭേദമില്ലാതെ ദമ്മാമിലെ കുട്ടികളൂടെ പ്രിയപ്പെട്ട ഡോക്ടർ ആയി അറിയപ്പെടുന്ന മറിയം തൃശുർ പറവട്ടാനി ഓവുങ്കൽ കുടുംബാംഗമാണ്​. കൊൽക്കത്ത മെഡിക്കൽ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ വൈദ്യശാസ്ത്രത്തിൽ ബിരുദവും ശിശുരോഗചികിത്സയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മറിയം 15​ വർഷം കൊൽക്കത്തയിലും കേരളത്തിലുമുൾപ്പടെ വിവിധ ആശുപത്രികളിൽ ജോലിചെയ്ത ശേഷം പ്രവാസത്തിലേക്ക്​ ജീവിതം പറിച്ചുനട്ടത്​.

യു.പി സ്വദേശിയും അൽറൗദ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റുമായ ഭർത്താവ്​ ഷാഹിദ് ​ആലത്തോടൊപ്പം​ 30 വർഷം​ മുമ്പാണ്​ ഡോ. മറിയം സൗദിയിൽ ദമ്മാമിലെത്തിയത്​. ആറ്​ വർഷം ഖത്വീഫിലെ ഒരു ആശുപത്രിയിൽ ജോലിചെയ്തു. പിന്നീട്​ ദമ്മാം ഡിസ്​പെൺസറിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഏറെ ഇഷ്ടപ്പെട്ട പ്രവാസത്തിൽ നിന്ന്​ കരൾ പറിച്ചെടുത്താണ്​ നാട്ടിലേക്ക്​ മടങ്ങുന്നതെന്ന്​ ഡോ. മറിയം പറഞ്ഞു. ഹൃദ്യമായ ഒരുപാട്​ സൗഹൃദങ്ങളെ തന്നത്​ പ്രവാസമാണ്​. താനിപ്പോൾ ശുശ്രൂഷിച്ചുകൊണ്ടിരുന്നത്​ മൂന്നാം തലമുറയിലെ കുട്ടികളെയാണ്​.

കൈക്കുഞ്ഞായിരുന്നപ്പോൾ താൻ ചികിത്സിച്ച പലരും അവരുടെ കുട്ടികളുമായി തന്നെ കാണാൻ വരുന്നു എന്നതു തന്നെയാണ്​ ഈ മേഖലയിൽ തന്‍റെ ഏറ്റവും വലിയ സമ്പാദ്യമെന്നും ഡോ. മറിയം പറഞ്ഞു. കുഞ്ഞുങ്ങളോട്​ ഇടപെട്ട്​ ചിരിമായാത്ത മുഖമായിപ്പോയി തനിക്കെന്ന്​ തോന്നിയിട്ടുണ്ട്​. രക്ഷിതാക്കളുടെ ആശങ്ക അകറ്റുകയും സമാധാനത്തോടെ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയുമാണ്​ താൻ പിന്തുടരാറെന്നും അവർ പറഞ്ഞു​. അനാവശ്യമായി മരുന്നുകൾ നൽകി കുട്ടികളെ ചികിത്സിക്കാനും താൻ തയാറായിട്ടില്ലെന്നും ഡോ. മറിയം പറഞ്ഞു.

മൂന്ന്​ മക്കളേയും ഡോക്ടറാക്കാൻ സാധിച്ചതും അവർക്ക്​ ഡോക്ടർമാരായ ഇണകളെ കണ്ടെത്താൻ സഹായിച്ചതും പ്രവാസ ബന്ധങ്ങളാണ്. കൊൽക്കത്ത പോലുള്ള നഗരങ്ങളിൽ ജോലിചെയ്യാൻ സാധിച്ചത്​ കരുത്താർജിക്കാൻ സഹായിച്ചു. ഹൗസ്​ സർജൻസി കഴിഞ്ഞ്​ ഔദ്യോഗിക ജീവിതം ആരംഭിച്ചത്​ ഗർഭിണികളും പ്രസവുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു. ഏതാണ്ട്​ 10 വർഷത്തിലധികം നീണ്ട ഈ പരിചയം ഗൈനക്കോളജിയിലും ശോഭിക്കാൻ ഡോ. മറിയമിനെ സഹായിച്ചിട്ടുണ്ട്​. എയർഫോഴ്​സ്​ കമാൻഡന്‍റായിരുന്ന ഒ.എൽ. ചാക്കോയുടേയും മറിയാമ്മ നെയ്​റോലിപ്പാറയുടേയും മകളായ മറിയം പഠനകാലത്ത്​ ഇസ്​ലാം ആശ്ലേഷിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ മുതിർന്ന സഹപാഠിയായിരുന്ന ഡോ. ഷാഹിദ്​ ആലമിനെ പിന്നീട്​ വിവാഹം കഴിച്ചു​.

മതപരിവർത്തനമുണ്ടായെങ്കിലും തന്‍റെ കുടുംബത്തിൽ നിന്ന്​ മറിയം വിട്ടുപോയിരുന്നില്ല. മാതാപിതാക്കളോടൊപ്പം തന്നെയാണ്​ കഴിഞ്ഞത്​. വിവാഹ ശേഷവും ഇരു കുടുംബങ്ങളും സഹോദരങ്ങളും ബന്ധുക്കളുമായുമെല്ലാം സാധാരണപോലെ ബന്ധം തുടരാൻ സാധിച്ചതാണ്​ ത​ന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്നും ഡോ. മറിയം പറയുന്നു. മൂത്തമകൻ അബൂബക്കറും ഭാര്യ നൂറി ഖാലിദും വയനാട്​ ഫാത്വിമ മാതാ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നൂ. രണ്ടാമത്തെ മകൾ സൈനബ്​ മൻസൽ കേച്ചേരിയിൽ ഡോകട്​റാണ്. അവരുടെ ​ഭർത്താവ്​ ഷമീർ ജർമനിയിലാണ്​.​ മുന്നാമത്തെ മകൻ മുഹമ്മദ്​ അബ്​ദുൽ ഹലീം ആസ്റ്റർ മിംസ്​ ആശുപത്രിയിലും ഭാര്യ ഹസീന ​മൈത്രി ആശുപത്രിയിലും ഡോക്ടറാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamGulf News
News Summary - Dr Mariyam returning from gulf
Next Story