ഡോ. മുബാറക് പാഷയെ ഫോസ ജിദ്ദ ഘടകം അനുമോദിച്ചു
text_fieldsജിദ്ദ: ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. മുബാറക് പാഷയെ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിക്കുമെന്ന സർക്കാർ തീരുമാനത്തെ കോളജ് അലുംനി ഗ്രൂപ്പായ ഫോസ ജിദ്ദ ഘടകം അനുമോദിച്ചു. നിലവിൽ ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹെഡ് ഓഫ് ഗവർണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് ഓഫീസർ ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ.
ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാർന്ന അദ്ദേഹത്തിെൻറ പ്രവർത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് സർക്കാരിെൻറ പുതിയ നിയമനം. പ്രശസ്ത ചരിത്രപണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണെൻറ മേൽനോട്ടത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. പാഷ നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ രചയിതാവാണ്. ഫാറൂഖ് കോളജിലെ നിയമ വിഭാഗം അധ്യാപിക ജാസ്മിൻ ഭാര്യയാണ്. മക്കൾ: മുഹമ്മദ് ഖൈസ് ജാസിർ, മുഹമ്മദ് സമീൽ ജിബ്രാൻ.
ഓൺലൈനായി നടന്ന അനുമോദന യോഗത്തിൽ ഫോസ ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് അഷ്‌റഫ് മേലേവീട്ടിൽ അധ്യക്ഷത വഹിച്ചു. ബഷീർ അംബലവന്‍, സി.എച്ച്. ബഷീർ, അഷ്‌റഫ് കോമു, സി.കെ. ഇഖ്ബാല്‍ പള്ളിക്കല്‍, കെ.എം. മുഹമ്മദ് ഹനീഫ, ലിയാഖത്ത് കോട്ട എന്നിവർ സംബന്ധിച്ചു. സാഹിദ് കൊയപ്പത്തൊടി സ്വാഗതവും നാസര്‍ ഫറോക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.