ഡോ. റീം ദമ്മാം കിങ് ഫഹദ് ആശുപത്രി ബയോ എത്തിക്സ്, ലോ കൺസൽട്ടൻറ്
text_fieldsജുബൈൽ: ദമ്മാം കിങ് ഫഹദ് സ്പെഷലൈസ്ഡ് ആശുപത്രിയിലെ ബയോ എത്തിക്സ്, ലോ കൺസൽട്ടൻറായി ഡോ. റീം അൽ ശിനാവി നിയമിതയായി. അവയവ ദാനത്തിെൻറ ധാർമികവും നിയമപരവുമായ വിഷയങ്ങളിൽ റോയൽ യൂനിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദം ലഭിച്ചിട്ടുള്ള ഡോ. റീം ആരോഗ്യസംരക്ഷണ നൈതികത, മെഡിക്കൽ നിയമങ്ങൾ, കോവിഡ് അനുബന്ധ പ്രതിസന്ധികൾ, രോഗികളുടെ സുരക്ഷ എന്നിവയിൽ ഫെലോഷിപ് കരസ്ഥമാക്കിയിട്ടുണ്ട്. സ്കോളർഷിപ്പോടെ യു.എസ്.എ യിൽ പഠിക്കുന്ന അവസരത്തിലാണ് നാഷനൽ ഇൻസ്റ്റിറ്റ ്യൂട്ട് ഓഫ് ഹെൽത്തിലെ ബയോ എത്തിക്സ് വിഷയം തിരഞ്ഞെടുക്കുന്നത്. പെൻസിൽവാനിയ സർവകലാശാലയിലെ നാഷനൽ ഹ്യൂമൻ ജീനോം റിസർച് ഇൻസ്റ്റിറ്റ ്യൂട്ടിൽ മൂന്ന് വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
ജീനോമിക്സുമായി ബന്ധപ്പെട്ട സ്വകാര്യത നിയമങ്ങളും ജീനോമിക് ഡേറ്റയുടെ സംരക്ഷണവും സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധം ഏറെ ശ്രദ്ധയാകർഷിച്ചു. ജനിതക വിവരങ്ങളിലെ സ്വകാര്യത നിയമങ്ങളുടെ പ്രാധാന്യം പരിരക്ഷിക്കുന്നതിൽ ദേശീയ സൈബർ സുരക്ഷ മുൻകൈയെടുക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചു. രാജ്യത്ത് സവിശേഷതയുടെ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ സഹായിക്കാനുള്ള അറിവു നേടാൻ കഴിഞ്ഞത് തെൻറ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും ശക്തിപ്പെടുത്താൻ സഹായിച്ചുവെന്ന് ഡോ. റീം പറഞ്ഞു. ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ ബയോ എത്തിക്സും മെഡിക്കൽ നിയമവും മികവ് പ്രകടിപ്പിക്കേണ്ട അവസരമാണ്. രോഗികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതും ആരോഗ്യ കാര്യക്ഷമത കൈവരിക്കുന്നതിനും സുസ്ഥിരത സംവിധാനം സ്ഥാപിക്കാനും പുതിയ ഉത്തരവാദിത്തം ഏറെ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.