ഡോ. സൈഫുദ്ദീന് ഫെലോഷിപ്
text_fieldsജിദ്ദ: മെഡിക്കൽ സയൻസിലെ സംഭാവനകൾ പരിഗണിച്ച് ജിദ്ദ നാഷനൽ ആശുപത്രിയിൽ കൺസൾട്ടൻറ് ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഡോ. സൈഫുദ്ദീൻ കൊണ്ടാണതിനെ ഇംഗ്ലണ്ടിലെ എഡിൻബറോ, ഗ്ലാസ്ഗോ റോയൽ കോളജസ് ഓഫ് ഫിസിഷ്യൻസ് (എഫ്.ആർ.സി.പി) ഫെലോഷിപ് നൽകി ആദരിച്ചു.
നേരത്തേ കോഴിക്കോട് മെഡിക്കൽ കോളജ്, മിംസ് ആശുപത്രി, എം.കെ. ഹാജി ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. സൈഫുദ്ദീൻ ദീർഘനാളായി ജിദ്ദ നാഷനൽ ആശുപത്രിയിൽ സേവനം ചെയ്യുന്നു. കൊണ്ടാണത് ബീരാൻ ഹാജിയുടെയും കൊളത്തൂർ ഫാത്തിമയുടെയും മകനാണ്. ഭാര്യ: നുസ്രത്ത് ചോന്നാരി, മക്കൾ: ഡോ. ദിൽഷാന, മുഹമ്മദ് ഫാരിസ്, അനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.