സന്ദർശന വിസക്കാർക്ക് ചികിത്സ പാക്കേജുമായി ഡോ. സമീർ പോളിക്ലിനിക്ക്
text_fieldsറിയാദ്: സന്ദർശന വിസയിൽ കുടുംബങ്ങളെ കൊണ്ടുവന്ന സൗദിയിലുള്ള വിദേശികൾക്ക് ചികിത്സ ചെലവിൽ ആശ്വാസം പകർന്ന്‍ റിയാദിലെ ഡോ. സമീർ പോളിക്ലിനിക്. 'വിസിറ്റിങ് വിസ ഫാമിലി പാക്കേജ്' എന്ന പദ്ധതി ക്ലിനിക്കിൽ തുടങ്ങിയതായി മാനേജ്മെന്‍റ് അറിയിച്ചു. സന്ദർശന വിസയിലുള്ളവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമാകും.
നിലവിൽ മിക്ക വിസിറ്റിങ് വിസക്കാർക്കും ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിലും അടിയന്തര ഘട്ടങ്ങളിൽ മാത്രമെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാറുള്ളൂ. ഇത് പല പ്രവാസി കുടുംബങ്ങൾക്കും പ്രയാസമുണ്ടാക്കുന്ന ഘട്ടത്തിൽ ഇത്തരമൊരു പദ്ധതി വിസിറ്റിങ് വിസക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ഭീമമായ ചികിത്സ ചെലവ് ഓർത്തു പലരും ചികിത്സക്കു പോലും മുതിരാറില്ല. മുഴുവൻ സ്‌പെഷലൈസ്ഡ് വിഭാഗങ്ങളിലും ചികിത്സ ഫീസ് സൗജന്യമായിരിക്കും.
മറ്റു മെഡിക്കൽ ടെസ്റ്റുകൾക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാവും. ഗൈനക്കോളജി ആൻഡ് ഇൻഫെർട്ടിലിറ്റി, പ്രമേഹം വിഭാഗങ്ങളിലാണ് പ്രധാനമായും കുടുംബങ്ങൾ കൂടുതലായും ചികിത്സ തേടുന്നത്. ഈ വിഭാഗങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഗൈനക് വിഭാഗത്തിൽ ഡോ. മറിയ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 10 വരെയും പ്രമേഹ രോഗ ചികിത്സ വിഭാഗത്തിൽ ഡോ. തൻസില വൈകീട്ട് നാല് മുതൽ രാത്രി 12 വരെയും ചികിത്സസേവനം നൽകുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.