കച്ചവടത്തിലുപരി സാമൂഹിക പ്രതിബദ്ധത; ഡോ. സിദ്ദീഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാൻ
text_fieldsദമ്മാം: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാന് സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അർഹനായി. സൗദിയിൽ നിന്ന് ഇൗ വർഷത്തെ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനായി അദ്ദേഹം. അദ്ദേഹം ബിസിനസ് രംഗത്തെ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് ആചരണത്തോട് അനുബന്ധിച്ച് ഇന്ത്യൻ പ്രസിഡൻറിെൻറ സാന്നിദ്ധ്യത്തിലാണ് പ്രവാസി സമ്മാൻ പുരസ്കാര ജോതാക്കളെ പ്രഖ്യാപിച്ചത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇന്ത്യയുടെ യശ്ശസ് ഉയർത്തിപ്പിടിച്ച് മികച്ച നേട്ടങ്ങൾ ൈകവരിക്കുന്ന ഇന്ത്യക്കാരെയാണ് പ്രവാസി ഭാരതീയ സമ്മാൻ നൽകി ആദരിക്കുന്നത്. വിവിധ ലോകരാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത മേഖലകളിൽ വിജയം വരിച്ച 30 പേരാണ് ഇത്തവണ പ്രവാസി സമ്മാൻ പുരസ്കാരത്തിന് അർഹരായത്. സൗദി അറേബ്യ കേന്ദ്രമാക്കി ഇന്ത്യയുടെ അന്തസുയർത്തുന്ന വ്യവസായ സാമ്രാജ്യം പടുത്തുയർത്തുകയും സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനത്തിലൂടെ ജീവകാരുണ്യ രംഗത്ത് സംഭാവനകൾ അർപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വമെന്ന പരിഗണനയാണ് ഡോ. സിദീഖ് അഹമ്മദിനെ സൗദിയിൽ നിന്നുള്ള ഏക പ്രവാസി സമ്മാൻ പുരസ്കാര ജേതാവാക്കിയത്.
സാമൂഹിക പുരോഗതി കാംക്ഷിച്ച വ്യവസായി
സൗദി അറേബ്യ കേന്ദ്രമാക്കി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കച്ചവട സാമ്രാജ്യം കെട്ടിപ്പടുത്ത പ്രതിഭയാണ് ഡോ. സിദ്ദീഖ് അഹമ്മദ്. 16 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 40ൽ അധികം കമ്പനികളാണ് അദ്ദേഹത്തിെൻറ സാമ്രാജ്യം. കേവലം കച്ചവടം എന്നതിലുപരി സാമൂഹിക പ്രതിബദ്ധത കൂടി ഉൾപ്പെടുന്ന മേഖലകളിൽ മുതലിറക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. ലോക വ്യവസായത്തിെൻറ ഗതി നിർണയിക്കുന്ന അതിപ്രധാന മേലകളായ എണ്ണയും പ്രകൃതി വാതകവും, പവർ, നിർമാണ മേഖല, ഉദ്പാദന മേഖല, ട്രാവൽ ആൻഡ് ടൂറിസം, ആരോഗ്യ രംഗം, വിവരസാേങ്കതിക മേഖല, മാധ്യമ രംഗം, ലോജിസ്റ്റിക്, ആട്ടോമോട്ടീവ്, ട്രേഡിങ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ വിജയം വരിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് അദ്ദേഹത്തെ ബിസിനസ് പ്രതിഭയാക്കുന്നത്. തെൻറ മേഖലകൾ തനിക്ക് ഗുണകരമാകുന്നതിനൊപ്പം സമൂഹത്തിെൻറ പുരോഗമനപരമായ മാറ്റങ്ങൾക്കും ഉപയുക്തമാക്കണം എന്ന അദ്ദേഹത്തിെൻറ ചിന്തയുടെ പ്രതിഫലനമായിരുന്നു രാജ്യം മുഴുവൻ അതിപ്രധാന മാറ്റത്തിന് വഴിയൊരുക്കിയ ഇൗ ടോയ്ലറ്റ് സംവിധാനങ്ങൾ.
ശുചിത്വമുള്ള സമൂഹിക ചുറ്റുപാടുകളുടെ നിർമിതിയായിരുന്നു ഇതിെൻറ സാങ്കേതികത്വം വികസിപ്പിച്ച് പ്രചരിപ്പിക്കുേമ്പാൾ അദ്ദേഹത്തിെൻറ മുന്നിലുള്ള ലക്ഷ്യം. ഇത് രാജ്യം തിരിച്ചറിഞ്ഞതിനുള്ള അംഗീകാരമായാണ് 2015ൽ നടന്ന സഫൈഗരി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ടായ്ലറ്റ് ടൈറ്റൻ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചത്. അത്തരമൊരു ഇടപെടലായിരുന്നു അദ്ദേഹത്തിെൻറ മാതൃദേശമായ പാലക്കാട് നടത്തിയത്. വേനൽക്കാലത്ത് കടുത്ത വരൾച്ചയിലും കഠിന താപത്തിലും ഉരുകിയ ഒരു പ്രദേശത്തിന് സാന്ത്വനമായി അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടു.
നൂറുകണക്കിന് കുളങ്ങളും കിണറുകളും വൃത്തിയാക്കി ജല ഉറവകളെ വീണ്ടെടുത്തും ആയിരക്കണക്കിന് മരങ്ങൾ വെച്ചു പിടിപ്പിച്ചും അദ്ദേഹം അതിന് ഒരു പരിധി വരെ പരിഹാരം തീർത്തു. സൗദി അറേബ്യ പ്രവാസികൾക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ ജയിലിലുള്ളവരെ നാട്ടിലെത്തിക്കാൻ അദ്ദേഹം പ്രഖ്യാപിച്ച സ്വപ്ന സാഫല്യം പദ്ധതി സൗദി പ്രവാസ ചരിതത്തിലെ അതിപ്രധാന ഏടേണ്. അദ്ദേഹത്തിെൻറ കച്ചവട മേലകളെല്ലാം ഇത്തരത്തിൽ സാമൂഹിക നന്മകളെ കൂടി കൂട്ടിയിണക്കുന്നതാണ്.
കായിക മേഖലകളിൽ അദ്ദേഹത്തിെൻറഇടപെടലുകൾ ഒരുപാട് പ്രതിഭകൾക്ക് കരുത്തായി മാറി. ഫുട്ബാളിൽ കേരളത്തിന് പുതിയ വസന്തം സമ്മാനിക്കാനും അദ്ദേഹത്തിെൻറ ഇടപെൽ കൊണ്ട് സാധിച്ചു. അദ്ദേഹത്തിെൻറ കഴിവും പ്രാപ്തിയും തിരിച്ചറിഞ്ഞ് വിവിധ മേഖലകളിൽ നിന്ന് ലഭിച്ച അംഗീകാരങ്ങൾക്ക് പുറമെ നിരവധി പദവികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആക്ടീവ് ഗൾഫ് കമ്മിറ്റി മെമ്പറാണ് അദ്ദേഹം.
മിഡിലീസ്റ്റിലെ പെട്രോളിയം ക്ലബ് മെമ്പർ, സൗദിയിൽ 10 നിക്ഷേപക ലൈസൻസുള്ള മലയാളി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഇന്ത്യ, അറബ് കൗൻസിൽ കോചെയർ, സൗദി ഇന്ത്യ ബിസിനസ് നെറ്റ്വർക്കിെൻറ കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡൻറ്, ലയൻസ് ക്ലബ്ബ് ഇൻറർനാഷനലിെൻറ ലൈഫ് ൈടം മെമ്പർ തുടങ്ങി അനവധി നേട്ടങ്ങളും അംഗീകാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സൗദിയിലെ പ്രീമിയൻ റസിഡൻറ് എന്ന അംഗീകാരവും അദ്ദേഹത്തിന് ഉണ്ട്. പാലക്കാട് മങ്കര, പനന്തറ വീട്ടിൽ അഹമ്മദ്, മറിയുമ്മ ദമ്പതികളുടെ ഒമ്പതു മക്കളിൽ ഇളയ ആളാണ് സിദ്ദീഖ് അഹമ്മദ്. നുഷൈബയാണ് ഭാര്യ. റിസ്വാൻ, റിസാന, റിസ്വി എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.